പ്രതീക്ഷ, കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ ആദ്യഘട്ടം വിജയമെന്ന് ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റി

പ്രതീക്ഷ, കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ ആദ്യഘട്ടം വിജയമെന്ന് ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റി

ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കൊവിഡ് 19 വാക്‌സിന്‍ മനുഷ്യരില്‍ നടത്തിയ പരീക്ഷണത്തില്‍ ആദ്യഘട്ടം വിജയകരം. വാക്‌സിന്‍ സ്വീകരിച്ചവരുടെ പ്രതിരോധശേഷി വര്‍ധിച്ചതായി ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റി.

1077 പേരിലാണ് പരീക്ഷണം നടന്നത്. ആന്റിബോഡി ശരീരം ഉല്‍പ്പാദിപ്പിച്ചെന്നും പരീക്ഷണം നടത്തിയവരില്‍ പ്രതിരോധശേഷി വര്‍ധിച്ചതായുമാണ് റിപ്പോര്‍ട്ട്. രണ്ട് ഘട്ടങ്ങള്‍ കൂടി വിജയകരമായാല്‍ മാത്രമേ വൈറസ് കൊവിഡിനെതിരെ പൂര്‍ണമായും ഫലപ്രദമാണെന്ന് വിലയിരുത്താനാകൂ. കൂടുതല്‍ പഠനങ്ങളും ആവശ്യമാണ്.

അസ്ട്രാ സെനകയും ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. ഇന്ത്യന്‍ കമ്പനി സെറം ഇന്‍സ്റ്റിറ്റ്യൂട്ടും വാക്‌സിന്‍ വികസിപ്പിക്കാന്‍ സഹകരിക്കുന്നുണ്ട്. പതിനായിരത്തില്‍ അധികം പേരിലാണ് അടുത്ത ഘട്ടം പരീക്ഷണം.

വാക്‌സിന്‍ സുരക്ഷിതമാണെന്നാണ് മെഡിക്കല്‍ ജേണല്‍ ദ ലാന്‍സൈറ്റ് അഭിപ്രായപ്പെടുന്നത്. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞാല്‍ വാക്‌സിന്‍ ഉല്‍പ്പാദനത്തിലേക്ക് നീങ്ങും.

AD
No stories found.
The Cue
www.thecue.in