ഏറെനാള്‍ ഈ അനീതി തുടരില്ല, ജയിലറ തുറക്കപ്പെടും, നീ ഞങ്ങളിലേക്കെത്തും ; സായ്ബാബയ്ക്ക് അരുന്ധതി റോയിയുടെ കത്ത്

ഏറെനാള്‍ ഈ അനീതി തുടരില്ല, ജയിലറ തുറക്കപ്പെടും, നീ ഞങ്ങളിലേക്കെത്തും ; സായ്ബാബയ്ക്ക് അരുന്ധതി റോയിയുടെ കത്ത്

നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന,സുഹൃത്തായ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ഡോ. ജിഎന്‍ സായ്ബാബയ്ക്ക്, രാജ്യം കടന്നുപോകുന്ന ദുരന്തസാഹചര്യം വിശദീകരിച്ച് വൈകാരിക തീവ്രമായ കത്തെഴുതി അരുന്ധതി റോയ്. 90 ശതമാനം ശരീരം തളര്‍ന്ന് വീല്‍ചെയറിലുള്ള സായ് ബാബയ്ക്ക് ജാമ്യമോ പരോളോ അനുവദിക്കാതെ ഭരണകൂടം കടുത്ത അനീതി തുടരുമ്പോഴാണ് കത്ത്. മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് അദ്ദേഹത്തെ തടവിലടച്ചത്.

അരുന്ധതി റോയിയുടെ തുറന്ന കത്ത് ഇങ്ങനെ

എങ്ങനെയിരിക്കുന്നുവെന്ന് ചോദിക്കുന്നില്ല. വസന്തയില്‍ നിന്ന് ഞാനറിയുന്നുണ്ട്. സമഗ്രമായ മെഡിക്കല്‍ റിപ്പോര്‍ട്ട് കണ്ടിരുന്നു. ജാമ്യമോ പരോളോ നല്‍കില്ലെന്നത് ചിന്തിക്കാവുന്നതല്ല. നിന്നെക്കുറിച്ച് ആലോചിക്കാതെ ഒരു ദിവസവും കടന്നുപോകുന്നില്ലെന്നതാണ് സത്യം. അവര്‍ ഇപ്പോഴും നിന്റെ പത്രങ്ങള്‍ സെന്‍സര്‍ ചെയ്യുകയും പുസ്തകങ്ങള്‍ പിടിച്ചുവെയ്ക്കുകയും ചെയ്യുന്നുണ്ടോ, നിന്നെ സഹായിച്ചിരുന്ന സഹതടവുകാര്‍ ഇപ്പോഴും സെല്ലിലുണ്ടോ. അവര്‍ ഷിഫ്റ്റിലാണോ. അവര്‍ സൗഹൃദപരമായാണോ ഇടപെടുന്നത്, വീല്‍ചെയര്‍ എങ്ങനെയാണ് ഉയര്‍ത്തുന്നത് ? വീട്ടിലേക്ക് മടങ്ങുമ്പോള്‍ കൊടുംകുറ്റവാളിയെ പോലെ, അവര്‍ നിന്നെ പിടികൂടി കടത്തിക്കൊണ്ടുപോകുമ്പോള്‍ അതിന് കേടുപാടുകള്‍ സംഭവിച്ചത് അറിയാം. വികാസ് ദുബേയോട് ചെയ്തതുപോല, അവരുടെ തോക്ക് പിടിച്ചെടുത്ത് ഒറ്റക്കയ്യില്‍ വീല്‍ചെയര്‍ പിടിച്ച് ഓടിയെന്ന് വരുത്താത്തതിരുന്നതിന് നന്ദിയുള്ളവരാകാം. ഇപ്പോള്‍ നമുക്ക് പുതിയ സാഹിത്യ ശാഖയുണ്ട്. ഖാക്കി ഫിക്ഷന്‍ ആണത്. ഒരു വാര്‍ഷിക സാഹിത്യോത്സവത്തിനുള്ള മതിയായ മെറ്റീരിയലുണ്ട്. അങ്ങനെയെങ്കില്‍, സമ്മാനത്തുക വലുതായിരിക്കുകയും, നിഷ്പക്ഷ കോടതികളില്‍ നിന്നുള്ള നിഷ്പക്ഷ ജഡ്ജിമാര്‍ മികച്ച സേവനം നടത്തുമായിരിക്കുകയും ചെയ്യും.

ഏറെനാള്‍ ഈ അനീതി തുടരില്ല, ജയിലറ തുറക്കപ്പെടും, നീ ഞങ്ങളിലേക്കെത്തും ; സായ്ബാബയ്ക്ക് അരുന്ധതി റോയിയുടെ കത്ത്
'കൊവിഡ് പ്രതിരോധത്തില്‍ നരേന്ദ്രമോദി പൂര്‍ണപരാജയം', ലോക്ക്ഡൗണ്‍ വലിയ ശിക്ഷയായി മാറിയെന്നും അരുന്ധതി റോയ്

വസന്തയെയും മഞ്ജീരയെയും ഇടയ്‌ക്കേ കാണാറുള്ളൂ. കാരണം മൂന്നുപേരുടെയും സങ്കടഭാരം അത്തരം കൂടിച്ചേരലുകളെ കടുത്തതാക്കും. സങ്കടം മാത്രമല്ല, ദേഷ്യവും നിസ്സാഹായതയുമൊക്കെയാണ്. എന്നെ സംബന്ധിച്ചാണെങ്കില്‍ ഒരു തരം ലജ്ജ കൂടിയുണ്ട്. 90 ശതമാനം ശാരീരിക വൈകല്യത്തിന് രേഖയുള്ള ഒരാളെ ജയിലില്‍ അടയ്ക്കുന്നത് എത്ര ക്രൂരമാണെന്ന്, ചിരിയുളവാക്കുന്ന കാര്യങ്ങളാരോപിച്ച് കുറ്റക്കാരനാക്കിയ സാഹചര്യം എത്രമാത്രം അനീതി നിറഞ്ഞതാണെന്ന് കൂടുതല്‍ ആളുകളെ കാണിക്കാനായിട്ടില്ല. നീതിന്യായ വ്യവസ്ഥയിലെ ദുര്‍ഘട പാതയിലൂടെ അപ്പീല്‍ വേഗത്തിലാക്കാന്‍ കഴിയാത്തതിലും ലജ്ജിക്കുന്നു. ആ പ്രക്രിയ തന്നെ ശിക്ഷയാവുകയാണ്. സുപ്രീം കോടതി,വഴിയെ നിങ്ങളെ കുറ്റവിമുക്തനാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ അത് സംഭവിക്കുമ്പോഴേക്കും എത്ര വലിയ വിലയാകും നല്‍കേണ്ടിവരിക. ജയിലുകളെ ഒന്നിനുപുറകെ ഒന്നായി കൊവിഡ് വളഞ്ഞുപിടിക്കുമ്പോള്‍ ജീവപര്യന്തമെന്നത്, വധശിക്ഷയാകുമെന്ന് അവര്‍ക്ക് നന്നായറിയാം.

വിദ്യാര്‍ത്ഥികളും, അഭിഭാഷകരും, മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളുമടക്കം നമ്മള്‍ ഒരുമിച്ച് ചിരിച്ച, തര്‍ക്കിച്ച പൊതുസുഹൃത്തുക്കളില്‍ പലരും ഇപ്പോള്‍ ജയിലിലാണ്. വി.വിയെക്കുറിച്ചുള്ള വാര്‍ത്ത നീ അറിഞ്ഞിട്ടുണ്ടോയെന്ന് എനിക്ക് അറിയില്ല.(വരവര റാവുവിനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്, ജയിലിലെ നിരീക്ഷകര്‍ വി.വിയെന്നത് കോഡുഭാഷയാണെന്ന് വിചാരിച്ചാലോ) 81 കാരനായ കവിയെ ജയിലിലടയ്ക്കുക എന്നത് ഒരു ആധുനിക സ്മാരകത്തെ തടവിലാക്കുകയെന്നാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നു. അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയും ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയുമാണ്. വരവര റാവുവിനെ സന്ദര്‍ശിച്ച കുടുംബം പറയുന്നത് മലിനമായ വിരിപ്പില്‍ ആരാലും പരിഗണിക്കപ്പെടാതെ കിടക്കുകയാണ് അദ്ദേഹമെന്നാണ്. പതിനായിരങ്ങളെ അഭിസംബോധന ചെയ്യുന്നതിനെക്കുറിച്ചല്ലാതെ ചിന്തിക്കാത്തയാള്‍, ആന്ധ്രയിലെയും, തെലങ്കാനയിലെയും, രാജ്യത്തെയും ദശലക്ഷങ്ങളുടെ ചിന്തകളെ തീപ്പിടിപ്പിച്ചയാള്‍, അദ്ദേഹത്തിന്റെ ജീവനെക്കുറിച്ച് ഞാന്‍ ആശങ്കയിലാണ്. നിന്നെക്കുറിച്ചെന്ന പോലെ. ഭീമ കേറൊഗാവ് സംഭവത്തില്‍ ആരോപിതരായ മറ്റുള്ളവരും പൂര്‍ണാരോഗ്യവാന്‍മാരല്ല. ഒപ്പം കൊവിഡിന്റെ ഭീഷണിയും നേരിടുകയാണ്.

ഏറെനാള്‍ ഈ അനീതി തുടരില്ല, ജയിലറ തുറക്കപ്പെടും, നീ ഞങ്ങളിലേക്കെത്തും ; സായ്ബാബയ്ക്ക് അരുന്ധതി റോയിയുടെ കത്ത്
അരുന്ധതി റോയ് അഭിമുഖം: ലോക് ഡൗൺ നയം മഹാപരാധം, രാഷ്ട്രമനസ്സിൽ പാവങ്ങളില്ല

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എല്ലാം കീഴ്‌മേല്‍ മറിയുകയാണ്. കൊല്ലപ്പെടുന്നുവെന്നതും കുറ്റകൃത്യമാണ്. അവര്‍ നിങ്ങളുടെ മൃതദേഹത്തിനെതിരെ കേസെടുക്കുകയും പ്രേതത്തെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്യും. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് അലഹബാദില്‍ ഒരു സംഘമാളുകള്‍ ഉടമകളുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി സ്വകാര്യ ബസ്സുകള്‍ക്ക് കാവി പെയിന്റ് അടിക്കുകയും ഹിന്ദു ആരാധനാ മൂര്‍ത്തികളുടെ ചിത്രം പതിപ്പിക്കുകയും ചെയ്തു. ഈ റോഡില്‍ ഇന്ത്യ ഇനി എത്ര മുന്നോട്ടുപോകുമെന്ന് പിടിയില്ല.

ലോക്ക്ഡൗണ്‍ എല്ലാം തകര്‍ത്തിരിക്കുകയാണ്. ദരിദ്രരെ മാത്രമല്ല, ഹിന്ദുത്വ ബ്രിഗേഡിനെയടക്കം മധ്യവര്‍ഗത്തെയും. 1,38 ബില്യണ്‍ ജനങ്ങള്‍ക്ക് നാലുമണിക്കൂര്‍ മാത്രം നല്‍കി നാലുമാസത്തേക്ക് അടച്ചിടല്‍ പ്രഖ്യാപിക്കുകയെന്നത് ഊഹിക്കാനാകുമോ. ദശലക്ഷണക്കിന് തൊഴിലാളികള്‍ വിവിധ നഗരങ്ങളില്‍ താവളമില്ലാതെ ഒറ്റപ്പെട്ടു. നൂറുകണക്കിന്, ചിലപ്പോഴൊക്കെ ആയിരക്കക്കിന് മൈലുകള്‍ അവര്‍ സ്വന്തം ഗ്രാമത്തിലേക്ക് കാല്‍നടയായി താണ്ടി. അതിനിടെ അവര്‍ പൊലീസിന്റെ ക്രൂരമായ ഉപദ്രവങ്ങളും നേരിട്ടു. അപ്പോള്‍ മാത്രമാണ് കുടിയേറ്റ തൊഴിലാളികള്‍ എന്ന പ്രതിഭാസത്തെക്കുറിച്ച് മാധ്യമങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് അവരുടെ ദുരിതത്തില്‍ കോര്‍പ്പറേറ്റ് സ്‌പോണ്‍സേര്‍ഡ് മുതലക്കണ്ണീരൊഴുക്കലുണ്ടായി. ട്രംപ് നവംബറിലെ തെരഞ്ഞെടുപ്പില്‍ പുറത്താകുമെന്നാന്ന് തോന്നുന്നത്. എന്നാല്‍ ഇന്ത്യയുടെ ചക്രവാളത്തില്‍ അത്തരം പ്രതീക്ഷകളൊന്നുമില്ല. പ്രതിപക്ഷം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. നേതാക്കള്‍ നിശ്ശബ്ദരാണ്. കൈക്കൂലി വാങ്ങുന്നതില്‍ നിന്നും അതിലുള്‍പ്പെടുന്നതില്‍ നിന്നും നിന്നും വിലക്കാന്‍ എംഎല്‍എമാരെ ഹോളിഡേ റിസോര്‍ട്ടുകളില്‍ അടയ്ക്കുകയാണ്.

ധൈര്യത്തോടെയും ക്ഷമയോടെയുമിരിക്കൂ. ഈ അനീതി എന്നെന്നേക്കുമായി നിലനില്‍ക്കുന്നതല്ല. ജയില്‍വാതിലുകള്‍ തുറക്കപ്പെടുകയും നീ ഞങ്ങള്‍ക്ക് അരികിലേക്ക് തിരികെയത്തുകയും ചെയ്യും. കാര്യങ്ങള്‍ ഇങ്ങനെ തുടരാനാകില്ല. ഊഹിക്കാനാകാത്ത തോതിലുള്ള ഒരു ഇതിഹാസ ദുരന്തമായിരിക്കും ഒടുവിലുണ്ടാവുക. എന്നാല്‍ അതിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ദയയും വിവേകവും ചേര്‍ന്ന ഒന്ന് ഉയര്‍ന്നുവരും.

ഏറെനാള്‍ ഈ അനീതി തുടരില്ല, ജയിലറ തുറക്കപ്പെടും, നീ ഞങ്ങളിലേക്കെത്തും ; സായ്ബാബയ്ക്ക് അരുന്ധതി റോയിയുടെ കത്ത്
‘കൊറോണ വൈറസിന്റെ മറ്റൊരു പതിപ്പാണിത്, നമ്മള്‍ രോഗികളാണ്’; ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായി അരുന്ധതി റോയ് 

Related Stories

No stories found.
logo
The Cue
www.thecue.in