'വിശ്വസിക്കുന്നത് മാനവികതയില്‍'; ബിജെപി യുവജന വിഭാഗം തലപ്പത്തെത്തിയ വീരപ്പന്റെ മകള്‍ പറയുന്നു

'വിശ്വസിക്കുന്നത് മാനവികതയില്‍'; ബിജെപി യുവജന വിഭാഗം തലപ്പത്തെത്തിയ വീരപ്പന്റെ മകള്‍ പറയുന്നു

രാഷ്ട്രീയത്തിലെത്തിയത് സാമൂഹ്യ സേവനം ചെയ്യുന്നതിനെന്ന് വനംകൊള്ളക്കാരന്‍ വീരപ്പന്റെ മകള്‍ വിദ്യാറാണി. താന്‍ വിശ്വസിക്കുന്നത് മാനവികതയിലാണെന്നും ഇന്ത്യന്‍എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യ പറഞ്ഞു. വിദ്യയെ ബിജെപി യുവജന വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിദ്യ ബിജെപിയില്‍ ചേര്‍ന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രശ്‌നങ്ങള്‍ നിറഞ്ഞ ഒരു പാത തെരഞ്ഞെടുക്കാന്‍ തന്റെ പിതാവിനെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ ചുറ്റുപാടുകളാണെന്നാണ് വിശ്വസിക്കുന്നതെന്നും വിദ്യ പറഞ്ഞു. 'ഒരു തവണ മാത്രമാണ് ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളത്. ആറോ ഏഴോ വയസുള്ളപ്പോള്‍, ഞങ്ങള്‍ കുട്ടികള്‍ കളിക്കുന്ന കാടിനടുത്തുള്ള സ്ഥലത്ത് അദ്ദേഹം വന്നു. കുറച്ചു നിമിഷങ്ങള്‍ എന്നോടൊപ്പം ചെലവഴിച്ചു. നല്ലത് ചെയ്യുക, നന്നായി പഠിക്കുക, പാവപ്പെട്ടരെ സഹായിക്കാന്‍ ഡോക്ടറാകുക എന്ന് അദ്ദേഹം പറഞ്ഞത് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്', വിദ്യ പറഞ്ഞു.

വീരപ്പനെ കുറിച്ച് കേട്ട ചില കഥകളാണ് സാമൂഹിക സേവനത്തിന് തന്നെ പ്രേരിപ്പിച്ചതെന്നും വിദ്യ പറയുന്നുണ്ട്. 'അദ്ദേഹത്തിന് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സമീപനവും, ചുറ്റുമുള്ള ലോകത്തെ കുറിച്ചുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നിരവധി വ്യാഖ്യാനങ്ങളുണ്ട്.'

സാമൂഹിക സേവനം ചെയ്യാനാണ് താല്‍പര്യം എന്ന് പറഞ്ഞപ്പോള്‍ പൊന്‍ രാധാകൃഷ്ടനാണ് പാര്‍ട്ടിയില്‍ നിന്നു കൊണ്ട് അത് ചെയ്‌തോളൂ എന്ന് പറഞ്ഞത്. ബിജെപി യുവജന വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റായി തന്നെ നിയമിച്ച കാര്യം അറിഞ്ഞത് ഫെയ്‌സ്ബുക്കിലൂടെയാണെന്നും വിദ്യ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in