മാനദണ്ഡങ്ങള്‍ മറികടന്ന് ഔദ്യോഗിക മുദ്രയുടെ ദുരുപയോഗം; കരാര്‍ജീവനക്കാരുടെ വിസിറ്റിങ് കാര്‍ഡിലും മുദ്ര

മാനദണ്ഡങ്ങള്‍ മറികടന്ന്  ഔദ്യോഗിക മുദ്രയുടെ ദുരുപയോഗം; കരാര്‍ജീവനക്കാരുടെ വിസിറ്റിങ് കാര്‍ഡിലും മുദ്ര

മാനദണ്ഡങ്ങള്‍ മറികടന്ന് സംസ്ഥാ സര്‍ക്കാരിന്റെ ഔദ്യോഗകമുദ്ര ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ സര്‍ക്കാരിന്റെ മുദ്ര പതിപ്പിച്ച വിസിറ്റിങ് കാര്‍ഡ് ഉപയോഗിക്കുന്നത് വ്യാപകമാകുന്നതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വകുപ്പ് മേധാവികള്‍, ജോയിന്‍ സെക്രട്ടറി മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കാനുള്ള അവകാശം. പ്രത്യേക സാഹചര്യത്തില്‍ സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കാന്‍ അനുവാദം നല്‍കാറുണ്ട്. ഇങ്ങനെയിരിക്കെയാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ കരാര്‍ ജീവനക്കാരായ ചിലരുടെ വിസിറ്റിങ് കാര്‍ഡുകളില്‍ സര്‍ക്കാര്‍ മുദ്ര പതിപ്പിച്ചിരിക്കുന്നുവെന്ന് കണ്ടെത്തിയത്. കിന്‍ഫ്രയില്‍ നിന്നെത്തിയ കരാര്‍ ജീവനക്കാരാണ് ഇവരെന്നും റിപ്പോര്‍ട്ട് പറയുന്നു.

വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരും സര്‍ക്കാര്‍ മുദ്രകള്‍ ഉപയോഗിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക്കിലെ കരാര്‍ ജീവനക്കാരിയായിരിക്കെയാണ് സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in