ഒത്തുതീര്‍പ്പിനായും ഫിറോസ് കുന്നുംപറമ്പില്‍ വിളിച്ചു, ഫോണ്‍ സംഭാഷണം പുറത്ത്

ഒത്തുതീര്‍പ്പിനായും ഫിറോസ് കുന്നുംപറമ്പില്‍ വിളിച്ചു, ഫോണ്‍ സംഭാഷണം പുറത്ത്

അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി ലഭിച്ച പണത്തില്‍ നിന്ന് പങ്ക് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ ഒത്തുതീര്‍പ്പിനായും ഫിറോസ് കുന്നുംപറമ്പില്‍ പെണ്‍കുട്ടിയെ വിളിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. വര്‍ഷയുമായി ഫിറോസ് കുന്നുംപറമ്പില്‍ സംസാരിക്കുന്നതിന്റെ ഫോണ്‍സംഭാഷണം പുറത്തുവന്നിരുന്നു.

വിഷയത്തില്‍ ഭീഷണിയുമായി ഫിറോസ് കുന്നുംപറമ്പില്‍ തന്നെ വിളിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ വര്‍ഷ പങ്കുവെച്ചിരുന്നു. ഇതിന്റെ പൂര്‍ണരൂപമെന്ന് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. സാജന്‍ കേച്ചേരി ചെയ്ത വീഡിയോ താനടക്കം ഷെയര്‍ ചെയ്തതുകൊണ്ടാണ് ഇത്രവലിയ തുക അക്കൗണ്ടിലേക്ക് വന്നതെന്ന് ഫിറോസ് പറയുന്നുണ്ട്. മാത്രമല്ല സാജന്‍ വര്‍ഷയില്‍ നിന്ന് പണം ആവശ്യപ്പെട്ടത് ഫിറോസ് ന്യായീകരിക്കുകയാണ് ചെയ്യുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചികിത്സ കഴിഞ്ഞുള്ള ബാക്കി പണം മറ്റുള്ളവരുടെ ചികിത്സയ്ക്കായി നല്‍കണം. ഇത്തരത്തില്‍ പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഒരാള്‍ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായെന്ന് ഫിറോസ് പറയുന്നു. എന്നാല്‍ തന്റെ പേരില്‍ ആരും അഡ്മിറ്റായിട്ടില്ലെന്ന് വര്‍ഷ പറഞ്ഞു. തന്നെ പോലുള്ളവരെ വിശ്വസിച്ചാണ് ജനങ്ങള്‍ പണം നല്‍കുന്നതെന്നും ഫിറോസ് വാദിക്കുന്നുണ്ട്.

ഒത്തുതീര്‍പ്പിനായും ഫിറോസ് കുന്നുംപറമ്പില്‍ വിളിച്ചു, ഫോണ്‍ സംഭാഷണം പുറത്ത്
ചികിത്സാഫണ്ട് തര്‍ക്കം : വര്‍ഷയുടെ പരാതിയില്‍ ഫിറോസും സാജനുമടക്കം നാലുപേര്‍ക്കെതിരെ കേസ്

അതേസമയം താന്‍ വര്‍ഷയെ ഭീഷണിപ്പെടുത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്തില്ലെന്ന് മീഡിയാവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ ഫിറോസ് പറയുന്നു. ഒരു സഹോദരന്റെ സ്ഥാനത്ത് നിന്നാണ് താന്‍ സംസാരിച്ചതെന്നും, ചികിത്സയ്ക്കായി ലഭിച്ച തുകയില്‍ നിന്നും 80 ലക്ഷം മാറ്റി വെച്ച് ബാക്കി തുക മറ്റുള്ള രോഗികള്‍ക്ക് കൊടുത്തുകൂടെ എന്നാണ് ചോദിച്ചതെന്നും ഫിറോസ് അവകാശപ്പെടുന്നു.

പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഫിറോസും സാജന്‍ കേച്ചേരിയുമടക്കം നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭീഷണിപ്പെടുത്തിയെന്നു സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വര്‍ഷ പരാതി നല്‍കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in