ശിവശങ്കറിന് മുഖ്യമന്ത്രി കൂട്ടുനിന്നത് പുത്രീവാല്‍സല്യം മൂലമെന്ന് പിടി തോമസ്, യാത്രാ രേഖകള്‍ പുറത്തുവിടണം

ശിവശങ്കറിന് മുഖ്യമന്ത്രി കൂട്ടുനിന്നത് പുത്രീവാല്‍സല്യം മൂലമെന്ന് പിടി തോമസ്, യാത്രാ രേഖകള്‍ പുറത്തുവിടണം

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനിന്നത് പുത്രീവാല്‍സല്യം മൂലമെന്ന് പിടി തോമസ് എം.എല്‍.എ.

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയും പിഡബ്ല്യുസിയും തമ്മിലുള്ള അവിശുദ്ധബന്ധം അന്വേഷിക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു. ശിവശങ്കറിന്റെ യാത്രാ രേഖകള്‍ പുറത്തുവിടണം. പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാറിന്റെ കമ്പനിക്ക് മുഖ്യമന്ത്രി കണ്‍സള്‍ട്ടന്‍സി വാരിക്കോരി നല്‍കുകയാണെന്നും പിടി തോമസ്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.

ശിവശങ്കര്‍ സ്വപ്‌നാ സുരേഷിനെ നിയമിച്ചതില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ട്. സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയതും ശിവശങ്കറിന്റെ ശുപാര്‍ശയിലായിരുന്നു.പി.ഡബ്ല്യൂ.സിയുമായി ഒരു കരാറും ഉണ്ടാക്കാന്‍ പാടില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ അതിനു ശേഷവും പി.ഡബ്ല്യൂ.സിയുമായി മുഖ്യമന്ത്രി ബന്ധം തുടര്‍ന്നത് സംശയത്തിന് ഇട നല്‍കുന്നതാണ്. ആ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കുള്ള ബന്ധമാണ് സംശയത്തിന് കാരണമെന്നും പിടി തോമസ്.

Related Stories

No stories found.
logo
The Cue
www.thecue.in