ശിവശങ്കറിന് സ്വര്‍ണ്ണക്കടത്ത് അറിയാമായിരുന്നുവെന്ന് സരിത്, എന്‍ഐഎ ചോദ്യം ചെയ്‌തേക്കും

ശിവശങ്കറിന് സ്വര്‍ണ്ണക്കടത്ത് അറിയാമായിരുന്നുവെന്ന് സരിത്, എന്‍ഐഎ ചോദ്യം ചെയ്‌തേക്കും

സ്വര്‍ണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് പ്രതി സരിത്. സരിതിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്‌തേക്കും. ശിവശങ്കറുമായി ദീര്‍ഘകാലമായി പരിചയമുണ്ടെന്നും എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുണ്ടെന്നും സരിത് എന്‍ഐഎക്ക് മൊഴി നല്‍കി.

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സരിത്തും സ്വപ്‌നാ സുരേഷും ശിവശങ്കറിനെ വിളിച്ചതിന്റെ ഫോണ്‍ രേഖകള്‍ പുറത്തുവന്നിരുന്നു. ശിവശങ്കറിനെ കസ്റ്റംസ് കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പ്രതികള്‍ക്കായി തിരുവനന്തപുരം ഹൈദര്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്യാന്‍ നടത്തിയ ഇടപെടലും സ്വപ്‌നാ സുരേഷിന് സ്‌പേസ് പാര്‍ക്കില്‍ നിമയനത്തിനായി ശുപാര്‍ശ നടത്തിയതും ശിവശങ്കറാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

ശിവശങ്കറിന് സ്വര്‍ണ്ണക്കടത്ത് അറിയാമായിരുന്നുവെന്ന് സരിത്, എന്‍ഐഎ ചോദ്യം ചെയ്‌തേക്കും
'പാലത്തായിയില്‍ മുസ്ലിം തീവ്രവാദ സംഘടനകള്‍ നുണ പ്രചരിപ്പിക്കുന്നു'; വര്‍ഗ്ഗീയ ധ്രൂവീകരണമുണ്ടാക്കുന്നുവെന്ന് പി ജയരാജന്‍

ശിവശങ്കര്‍ സിവില്‍ സര്‍വീസ് പെരുമാറ്റച്ചട്ടം ലംഘിച്ചതായും പ്രതികളുമായി ബന്ധം പുലര്‍ത്തിയതായുംം ചീഫ് സെക്രട്ടറി തല അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നാ സുരേഷിനെയും സന്ദീപ് നായരെയും ഇന്ന് തെളിവെടുപ്പിനായി തിരുവനന്തപുരത്തെ ഫ്‌ളാറ്റുകളില്‍ എത്തിച്ചിരുന്നു. കോഴിക്കോട് പാറമ്മല്‍ സ്വദേശി അബ്ദുള്‍ ഷമീമിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഷമീനിനെ ഇന്നലെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇയാളുടെ ജ്വല്ലറിയില്‍ നിന്ന് ഒരു കോടി എഴുപത് ലക്ഷം രൂപയുടെ സ്വര്‍ണ്ണവും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

ശിവശങ്കറിന് സ്വര്‍ണ്ണക്കടത്ത് അറിയാമായിരുന്നുവെന്ന് സരിത്, എന്‍ഐഎ ചോദ്യം ചെയ്‌തേക്കും
ശിവശങ്കറിന് മുഖ്യമന്ത്രി കൂട്ടുനിന്നത് പുത്രീവാല്‍സല്യം മൂലമെന്ന് പിടി തോമസ്, യാത്രാ രേഖകള്‍ പുറത്തുവിടണം

Related Stories

No stories found.
logo
The Cue
www.thecue.in