'ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കര്‍ പറഞ്ഞിട്ട്, ജയശങ്കറെന്ന സുഹൃത്തിനുവേണ്ടിയെന്ന് പറഞ്ഞു' : ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍

'ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കര്‍ പറഞ്ഞിട്ട്, ജയശങ്കറെന്ന സുഹൃത്തിനുവേണ്ടിയെന്ന് പറഞ്ഞു' : ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ ഒത്തുചേര്‍ന്ന ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ഐടി വകുപ്പ് ഉദ്യോഗസ്ഥന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഐടി ഫെലോ ആയി പ്രവര്‍ത്തിക്കുന്ന അരുണ്‍ ബാലചന്ദ്രനാണ് ഫ്‌ളാറ്റ് എടുക്കാനായി വിളിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി കെയര്‍ ടേക്കറെ വിളിച്ച് ഫ്‌ളാറ്റ് ഉറപ്പാക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ പറഞ്ഞതുപ്രകാരമാണ് ഫ്‌ളാറ്റ് ബുക്ക് ചെയ്തതെന്ന് അരുണ്‍ ബാലചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജയശങ്കര്‍ എന്ന സുഹൃത്തിനും കുടുംബത്തിനും വേണ്ടിയാണ് ഫ്‌ളാറ്റ് എന്നാണ് ശിവശങ്കര്‍ പറഞ്ഞത്. ഇതുപ്രകാരം കെയര്‍ ടേക്കറുമായി സംസാരിച്ച് നിരക്ക് കുറപ്പിച്ചിരുന്നുവെന്നും അരുണ്‍ ബാലചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെയര്‍ ടേക്കര്‍ റെക്കോര്‍ഡ് ചെയ്തിരുന്ന ഫോണ്‍ സംഭാഷണം കസ്റ്റംസിന് കൈമാറി. ജൂലൈ 1,2,3 തിയ്യതികളിലാണ് സ്വപ്‌ന സുരേഷും, സരിത്തും അടക്കമുള്ള പ്രതികള്‍ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ളാറ്റില്‍ ഒത്തുകൂടിയത്.

അതേസമയം ഇക്കാര്യത്തെക്കുറിച്ച് ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിനോട് ആരാഞ്ഞിരുന്നു. എന്നാല്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്യാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയത്. പക്ഷേ മുറിയെടുത്തകാര്യം ശിവശങ്കര്‍ നിഷേധിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യുകയെന്നത് അതീവ ഗൗരവമേറിയതായതിനാല്‍ കസ്റ്റംസ് ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തി വരികയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in