തമിഴ്‌നാട് ബിജെപിയില്‍ അഴിച്ചുപണി; നടിമാരായ ഗൗതമിയും നമിതയും നിര്‍വാഹകസമിതിയില്‍

തമിഴ്‌നാട് ബിജെപിയില്‍ അഴിച്ചുപണി; നടിമാരായ ഗൗതമിയും നമിതയും നിര്‍വാഹകസമിതിയില്‍

സിനിമാരംഗത്ത് നിന്നുള്ളവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കി തമിഴ്‌നാട് ബിജെപിയില്‍ അഴിച്ചുപണി. നടിമാരായ ഗൗതമിയെയും നമിതയെയും സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കി. നടനും നാടക പ്രവര്‍ത്തകനുമായ എസ് വി ശേഖറാണ് പുതിയ ഖജാന്‍ജി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട നടി ഗായന്ത്രി രഘുറാമിലെ തിരിച്ചെത്തിച്ച് സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതല നല്‍കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നടിമാരായ മധുവന്തി അരുണ്‍, കുട്ടി പത്മിനി എന്നിവരും നിര്‍വാഹക സമിതി അംഗങ്ങളാണ്. നമിതയ്‌ക്കൊപ്പം ബിജെപിയിലെത്തിയ നടന്‍ രാധാരവിക്ക് പദവിയൊന്നും നല്‍കിയിട്ടില്ല. മുന്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വിഭാഗത്തെ തഴഞ്ഞാണ് പുതിയ നിയമനങ്ങളെന്നാണ് ശ്രദ്ധേയം. പത്ത് വൈസ് പ്രസിഡന്റുമാര്‍, നാല് ജനറല്‍ സെക്രട്ടറിമാര്‍, ഒമ്പത് സെക്രട്ടറിമാര്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്കായിരുന്നു പുതിയ നിയമനം.

ജയലളിതയുടെ കാലത്ത് എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയ മുന്‍ എംപി ശശികല പുഷ്പയെ ബിജെപി ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗമായി നിയമിച്ചു. വിപി ദുരൈസാമിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കി. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന നയിനര്‍ നാഗേന്ദ്രനും വാനതി ശ്രീനിവാസനും വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ നല്‍കി.

Related Stories

The Cue
www.thecue.in