'അടഞ്ഞ അധ്യായമല്ല, ഇനിയും ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്', ജോസ് കെ മാണിയെ പുറത്താക്കിയത് ആഗ്രഹിക്കാത്ത തീരുമാനമെന്ന് ഉമ്മന്‍ചാണ്ടി

'അടഞ്ഞ അധ്യായമല്ല, ഇനിയും ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്', ജോസ് കെ മാണിയെ പുറത്താക്കിയത് ആഗ്രഹിക്കാത്ത തീരുമാനമെന്ന് ഉമ്മന്‍ചാണ്ടി

യുഡിഎഫില്‍ നിന്ന് ജോസ് കെ മാണിയെ പുറത്താക്കിയത് ആഗ്രഹിക്കാതെ എടുത്ത തീരുമാനമെന്ന് ഉമ്മന്‍ചാണ്ടി. ഇത് അടഞ്ഞ അധ്യായമല്ല, ജോസ് കെ മാണിയുമായി ഇനിയും ചര്‍ച്ചയ്ക്ക് സാധ്യതയുണെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ജോസ് കെ മാണിയുമായി പലതരത്തിലുള്ള ചര്‍ച്ചകള്‍ നടത്തി. ഇത് വിജയിക്കാതെ വന്നതോടെയാണ് ഒരിക്കലും ആഗ്രഹിക്കാത്ത തീരുമാനമെടുത്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പിജെ ജോസഫ് വിഭാഗവും ജോസ് പക്ഷവും തമ്മിലുള്ള ധാരണക്ക് യുഡിഎഫിന് ഉത്തരവാദിത്തമുണ്ട്. സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ധാരണയുണ്ടാക്കിയത്. എഴുതി തയ്യാറാക്കിയ എഗ്രിമെന്റൊന്നും ഇതിനില്ലെങ്കിലും രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തിനുള്ള പരിഹാരമെന്ന നിലയിലാണ് ധാരണയുണ്ടാക്കിയത്. ഇത് നടപ്പായിക്കിട്ടാന്‍ നാല് മാസമായി തുടുന്ന ചര്‍ച്ചകളൊന്നും ഫലം കാണാതെ വന്നപ്പോഴാണ് മുന്നണിക്ക് മുന്നില്‍ മറ്റ് വഴികള്‍ ഇല്ലാതായത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടി അടക്കം മുതിര്‍ന്ന ഘടകക്ഷി നേതാക്കളും പലവട്ടം ചര്‍ച്ച നടത്തി. എന്നിട്ടും പ്രശ്‌നപരിഹാരത്തിന് ജോസ് പക്ഷം തയ്യാറായില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

യുഡിഎഫിന്റെ വിശ്വസനീയത തന്നെ നഷ്ടപ്പെടുന്ന അവസ്ഥ വന്നു. ആ സാഹചര്യത്തിലാണ് പുറത്താക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. അവസാന തീരുമാനം ആയി ഇത് കാണുന്നില്ല. ആ ധാരണ നടപ്പാക്കിയാല്‍ ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. ഇക്കാര്യം ജോസ് കെ മാണിയെ അറിയിച്ചിരുന്നു. എന്നിട്ടും പ്രതികരണം അനുകൂലമായിരുന്നില്ല. ഇത് അടഞ്ഞ അധ്യായമല്ല. കെഎം മാണിയുടെ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in