മുന്നണികളിലേക്ക് തല്‍ക്കാലം ഇല്ല; സമദൂരതന്ത്രവമായി ജോസ് കെ മാണി

മുന്നണികളിലേക്ക് തല്‍ക്കാലം ഇല്ല; സമദൂരതന്ത്രവമായി ജോസ് കെ മാണി

എല്ലാവരെയും ഒന്നിട്ട് കൊണ്ടുപോകാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്ന് ജോസ് കെ മാണി. കെഎം മാണിയുടെ മരണത്തിന് ശേഷം പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ പി ജെ ജോസഫ് ശ്രമിച്ചു. സ്വതന്ത്രമായി നില്‍ക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇരുമുന്നണികളുമായി ചര്‍ച്ച നടത്തുന്നില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നും ജോസ് കെ മാണി പ്രതികരിച്ചു.

കെ എം മാണിയെ മറന്നാണ് യുഡിഎഫിന്റെ തീരുമാനം. തദ്ദേശസ്വയംഭരണ സ്ഥാനത്തിന് വേണ്ടി 38 വര്‍ഷത്തെ ഹൃദയ ബന്ധം മുറിച്ചുമാറ്റി. കെഎം മാണിയുടെ ഹൃദയമാണ് മുറിച്ച് മാറ്റിയത്. അത് നിസാരമെന്ന് കരുതാന്‍ കഴിയില്ല. നീതിക്ക് വേണ്ടിയാണ് തങ്ങള്‍ നിന്നത്. പാര്‍ട്ടിയെ സംരക്ഷിച്ച് നിര്‍ത്താനാണ് താന്‍ ശ്രമിച്ചത്. ജോസഫിന് രാഷ്ട്രീയാഭയം നല്‍കിയ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം എന്നത് മറന്നു.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകും. ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്രമായി മുമ്പും നിന്നിട്ടുണ്ട്. അതുപോലെ നില്‍ക്കാനാണ് താല്‍കാലികമായി തീരുമാനിച്ചിരിക്കുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി. കൂടെ നില്‍ക്കുന്ന ജനങ്ങളുടെ അഭിപ്രായം മാനിച്ചുള്ള തീരുമാനം എടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in