'എന്‍ഡിഎയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്, മോദിനേതൃത്വം അംഗീകരിക്കുന്ന ആരുമായും ചര്‍ച്ച നടത്തും'; പികെ കൃഷ്ണദാസ്

'എന്‍ഡിഎയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്, മോദിനേതൃത്വം അംഗീകരിക്കുന്ന ആരുമായും ചര്‍ച്ച നടത്തും'; പികെ കൃഷ്ണദാസ്

നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിക്കുന്നവരെ എന്‍ഡിഎയിലേക്ക് സ്വീകരിക്കുമെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. എന്‍ഡിഎയുടെ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കുകയാണെന്നും, കേരളകോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ വാര്‍ത്തയോട് പ്രതികരിക്കവെ പികെ കൃഷ്ണദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ജനവിരുദ്ധ മുന്നണികള്‍ക്കെതിരെ ജനകീയ ബദല്‍ പടുത്തുയര്‍ത്താനാണ് എന്‍ഡിഎയുടെ തീരുമാനം. നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിക്കുയും എന്‍ഡിഎയുടെ നിലപാടുകളോട് യോജിക്കുകയും ചെയ്യുന്ന ആരുമായും ചര്‍ച്ച നടത്താന്‍ ഒരു ഉപസമിതിയെ തീരുമാനിച്ചിട്ടുണ്ട്. എല്‍ഡിഎഫ്, യുഡിഎഫ് നിലപാടുകളോട് വിയോജിക്കുന്നവരെ സ്വാഭാവികമായും എന്‍ഡിഎയിലേക്ക് സ്വീകരിക്കും, അവര്‍ക്ക് സമ്മതമാണെങ്കില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. അവരുടെ നിലപാട് പ്രഖ്യാപിച്ച ശേഷം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും', കൃഷ്ണദാസ് പറഞ്ഞു.

'എന്‍ഡിഎയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്, മോദിനേതൃത്വം അംഗീകരിക്കുന്ന ആരുമായും ചര്‍ച്ച നടത്തും'; പികെ കൃഷ്ണദാസ്
ജോസ് കെ മാണി പുറത്ത്; മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് യുഡിഎഫ്

കേരള കോണ്‍ഗ്രസില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ആ പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണ്. കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗവും ജോസ് വിഭാഗവും ഇപ്പോള്‍ രണ്ട് ചേരിയായി മാറിയതിന് കാരണം ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുക എന്ന കോണ്‍ഗ്രസിന്റെ നിലപാടാണ്. പക്ഷെ അത് യുഡിഎഫിനകത്തെ ആഭ്യന്തര പ്രശ്‌നമാണെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

Related Stories

The Cue
www.thecue.in