തൂത്തുക്കുടി കസ്റ്റഡി മരണം; അച്ഛന്റെയും മകന്റെയും ശരീരത്തില്‍ നിരവധി പരിക്കുകളുണ്ടായിരുന്നുവെന്ന് ആശുപത്രി രേഖകള്‍

തൂത്തുക്കുടി കസ്റ്റഡി മരണം; അച്ഛന്റെയും മകന്റെയും ശരീരത്തില്‍ നിരവധി പരിക്കുകളുണ്ടായിരുന്നുവെന്ന് ആശുപത്രി രേഖകള്‍

തൂത്തുക്കുടിയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട അച്ഛന്റെയും മകന്റെയും ശരീരത്തില്‍ ഒന്നിലധികം പരിക്കുകളുണ്ടായിരുന്നുവെന്ന് ആശുപത്രി-ജയില്‍ രേഖകള്‍. ജയരാജനും മകന്‍ ബെന്നിക്‌സിനും പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റെന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് റിപ്പോര്‍ട്ടെന്ന് ദ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജൂണ്‍ 20ന്, റിമാന്‍ഡ് നടപടികള്‍ക്കായി സതന്‍കുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഡി ശരവണന് മുന്ന് ഹാജരാക്കാന്‍ കൊണ്ട് പോകുന്നതിന് മുമ്പാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഇവരുടെ ശരീരത്തില്‍ നിരവധി പരിക്കുകളുണ്ടായിരുന്നുവെന്ന് പുറത്തുവന്ന ആശുപത്രി രേഖകളില്‍ പറയുന്നു. ഇരുവരുടെയും ശരീരത്തിലുണ്ടായിരുന്ന മര്‍ദ്ദനമേറ്റ പാടുകളുടെ വിശദാംശങ്ങള്‍ കോവില്‍പട്ടി സബ്ജയില്‍ ഡോക്ടറും രേഖപ്പെടുത്തിയിരുന്നു. ജയിലില്‍ പ്രവേശിക്കുമ്പോള്‍ ബെന്നിക്‌സിന്റെ കാലുകളും കൈത്തണ്ടകളും വീര്‍ത്തിരുന്നതായും ജയില്‍ രേഖകളില്‍ പറയുന്നുണ്ട്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കട തുറന്നുവെന്നാരോപിച്ച് ജൂണ്‍ 19നായിരുന്നു ജയരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് മകന്‍ ബെന്നിക്‌സും സ്റ്റേഷനിലെത്തി. ഇരുവരെയും പൊലീസ് റിമാന്‍ഡ് ചെയ്തു. 19ന് രാത്രിയാണ് ഇരുവര്‍ക്കും പൊലീസ് മര്‍ദ്ദനമേല്‍ക്കുന്നത്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പും ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പും ചോരയില്‍ മുങ്ങിയ ഇരുവരുടെയും വസ്ത്രങ്ങള്‍ മാറ്റിയിരുന്നുവെന്നാണ് കുടുംബവും സുഹൃത്തുക്കളും വ്യക്തമാക്കിയത്.

തൂത്തുക്കുടി കസ്റ്റഡി മരണം; അച്ഛന്റെയും മകന്റെയും ശരീരത്തില്‍ നിരവധി പരിക്കുകളുണ്ടായിരുന്നുവെന്ന് ആശുപത്രി രേഖകള്‍
തൂത്തുക്കുടിയില്‍ അച്ഛന്റെയും മകന്റെയും കസ്റ്റഡി മരണം, സര്‍ക്കാര്‍ പ്രതിരോധത്തില്‍; സാമൂഹ്യമാധ്യമങ്ങളില്‍ രോഷമിരമ്പുന്നു

ആശുപത്രിയിലെത്തിച്ചപ്പോഴും, മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോഴും ചുറ്റും നിരവധി പൊലീസുകാരുണ്ടായിരുന്നതിനാല്‍ ഇരുവര്‍ക്കും വിവരങ്ങള്‍ തുറന്നുപറയാന്‍ സാധിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുമ്പ് ഇവര്‍ക്കായി ഇരുണ്ട നിറത്തിലുള്ള ലുങ്കി കൊണ്ടു വരാന്‍ പൊലീസ് ആവശ്യപ്പെട്ടതായി ഒരു ബന്ധു ദന്യൂസ് മിനിറ്റിനോട് പറഞ്ഞു.

19ന് പൊലീസ് അറസ്റ്റ് ചെയ്ത ജയരാജനെയും ബെന്നിക്‌സിനെയും പാളയംകോട്ടൈ ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി കൊവിഡ് പരിശോധനയ്ക്കായി കോവില്‍പട്ടി സബ്ജയിലില്‍ കൊണ്ടു പോയിരുന്നു. അവിടെ വെച്ച് ജയരാജനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ഇത് തടയുന്നതിനിടെ ബെന്നിക്സിനും മര്‍ദ്ദനമേറ്റു. അവശനിലയിലായ ബെന്നിക്സിനെ കോവില്‍പട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. 31 വയസ്സായിരുന്നു ബെന്നിക്സിന്. ഇതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട ജയരാജനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ജയരാജനും മരിക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in