വാട്സ്ആപ്പില്‍ കണ്ടത് വിശ്വസിച്ചു, സിപിഎം മുഖപത്രത്തിനെതിരായ വ്യാജപ്രചരണത്തില്‍ മാപ്പ് പറഞ്ഞ് തലയൂരി ബിജെപി നേതാവ് രാംമാധവ്

വാട്സ്ആപ്പില്‍ കണ്ടത് വിശ്വസിച്ചു, സിപിഎം മുഖപത്രത്തിനെതിരായ വ്യാജപ്രചരണത്തില്‍ മാപ്പ് പറഞ്ഞ് തലയൂരി ബിജെപി നേതാവ് രാംമാധവ്

വാട്‌സ്ആപ്പ് സന്ദേശം വിശ്വസിച്ച് സിപിഎം മുഖപത്രത്തിനെതിരെ വ്യാജപ്രചരണം നടത്തിയതില്‍ ക്ഷമ ചോദിച്ച് ബിജെപി നേതാവ്. ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ സിപിഎമ്മിന്റെ പശ്ചിമ ബംഗാള്‍ മുഖപത്രമായ ഗണശക്തിക്കെതിരെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് ആരോപണം ഉന്നയിച്ചിരുന്നു. ഗല്‍വാനിലെ സംഘര്‍ഷത്തിന് കാരണം ഇന്ത്യന്‍ പട്ടാളമാണെന്ന് ഗണശക്തി റിപ്പോര്‍ട്ട് ചെയ്തുവെന്ന് ദേശീയ മാധ്യമമായ ഇന്ത്യാടുഡേ ചര്‍ച്ചയില്‍ രാം മാധവ് പറഞ്ഞിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാം മാധവിന്റെ ആരോപണത്തിനെതിരെ സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സൈന്യത്തിനെതിരെ ഗണശക്തി റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. രാം മാധവ് നുണപ്രചരണം നടത്തുകയാണെന്ന് മുതിര്‍ന്ന നേതാവ് മുഹമ്മദ് സലിം വ്യക്തമാക്കി. വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന വ്യാജസന്ദേശമാണ് രാം മാധവ് ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ചതെന്നും മുഹമ്മദ് സലിം പറഞ്ഞു. ഗണശക്തിയുടെ വാര്‍ത്ത ഓണ്‍ലൈന്‍ എഡിഷനിലുണ്ടെന്നും പരിശോധിക്കാമെന്നും മുഹമ്മദ് സലിം വെല്ലുവിളിച്ചിരുന്നു.

മുഹമ്മദ് സലിം പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെട്ടതായി രാം മാധവ് പിന്നീട് ട്വീറ്റ് ചെയ്തു. തെറ്റുപറ്റിയതില്‍ ക്ഷമ ചോദിക്കുന്നു. ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് അയച്ചു തന്ന സന്ദേശം വിശ്വസിച്ച് പോയതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in