'ഞാന്‍ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകള്‍, ഭീഷണി വേണ്ട'; യുപി സര്‍ക്കാരിനോട് പ്രിയങ്ക ഗാന്ധി

'ഞാന്‍ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകള്‍, ഭീഷണി വേണ്ട'; യുപി സര്‍ക്കാരിനോട് പ്രിയങ്ക ഗാന്ധി

ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനങ്ങളുടെ പേരില്‍ എന്ത് നടപടിയെടുത്താലും, താന്‍ സത്യത്തിനൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അവര്‍ക്ക് എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാം. പക്ഷെ താന്‍ സത്യം വിളിച്ചുപറയുക തന്നെ ചെയ്യുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഞാന്‍ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകളാണ്. അല്ലാതെ മറ്റുചില പ്രതിപക്ഷ നേതാക്കളെ പോലെ ബിജെപിയുടെ അനൗദ്യോഗിക വക്താവല്ലെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റില്‍ പറയുന്നു. സര്‍ക്കാരിന് വേണ്ടി പ്രചാരണം നടത്തേണ്ട ആവശ്യം തനിക്കില്ലെന്നും, വിവിധ വകുപ്പുകളുടെ സഹായത്താന്‍ തന്നെ ഭീഷണിപ്പെടുത്തി സമയം കളയുകയാണ് യുപി സര്‍ക്കാരെന്നും പ്രിയങ്ക പറഞ്ഞു.

'ഞാന്‍ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകള്‍, ഭീഷണി വേണ്ട'; യുപി സര്‍ക്കാരിനോട് പ്രിയങ്ക ഗാന്ധി
'കോംപ്ലിമെന്റിന്റെ അര്‍ത്ഥം ചോദിച്ച് മനസിലാക്കൂ', വി മുരളീധരന് മറുപടിയുമായി എകെ ബാലന്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലുള്‍പ്പടെ യോഗി സര്‍ക്കാരിനെതിരെ പ്രിയങ്ക വിമര്‍ശനവുമുന്നയിച്ചിരുന്നു. സര്‍ക്കാരിന്റെ കുട്ടികള്‍ക്കുള്ള ഷെല്‍ട്ടര്‍ ഹോമില്‍ രണ്ട് പെണ്‍കുട്ടികള്‍ ഗര്‍ഭിയായെന്ന് കാണിച്ചും പ്രിയങ്ക സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. അഭയകേന്ദ്രത്തെ കുറിച്ച് പ്രിയങ്ക നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

Related Stories

No stories found.
logo
The Cue
www.thecue.in