'കോംപ്ലിമെന്റിന്റെ അര്‍ത്ഥം ചോദിച്ച് മനസിലാക്കൂ', വി മുരളീധരന് മറുപടിയുമായി എകെ ബാലന്‍

'കോംപ്ലിമെന്റിന്റെ അര്‍ത്ഥം ചോദിച്ച് മനസിലാക്കൂ', വി മുരളീധരന് മറുപടിയുമായി എകെ ബാലന്‍

കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വാദത്തിന് മറുപടിയുമായി മന്ത്രി എകെ ബാലന്‍. കേരളസര്‍ക്കാരിന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത് അഭിനന്ദനം തന്നെയാണെന്നും മന്ത്രി പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരന്‍ കോംപ്ലിമെന്റിന്റെ അര്‍ത്ഥം ചോദിച്ച് മനസിലാക്കണം. കോംപ്ലിമെന്റ് എന്ന് പറഞ്ഞാല്‍ അഭിനന്ദനമാണ്. സര്‍ക്കാരിന്റെ നടപടി പരാജയമാണെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. കേന്ദ്രത്തെ അക്ഷരംപ്രതി അനുസരിക്കുന്ന സര്‍ക്കാരാണ് ഇത്. മുരളീധരന്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കണമെന്നും എകെ ബാലന്‍ പറഞ്ഞു.

'കോംപ്ലിമെന്റിന്റെ അര്‍ത്ഥം ചോദിച്ച് മനസിലാക്കൂ', വി മുരളീധരന് മറുപടിയുമായി എകെ ബാലന്‍
'കേന്ദ്രം അയച്ചത് അഭിനന്ദന കത്തല്ല', സര്‍ക്കാര്‍ അല്‍പ്പത്തരം കാണിക്കുന്നുവെന്ന് വി മുരളീധരന്‍

കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്നും, മണ്ടത്തരം പറ്റി എന്ന് തിരിച്ചറിഞ്ഞതില്‍ സന്തോഷം എന്നാണ് കേന്ദ്രം അയച്ച കത്തില്‍ പറഞ്ഞിരുന്നതെന്നുമായിരുന്നു വി മുരളീധരന്റെ വാദം. കോംപ്ലിമെന്റെ്, കണ്‍ഗ്രാജുലേഷന്‍ എന്നീ വാക്കുകളുടെ അര്‍ത്ഥമറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളതെന്നും വി മുരളീധരന്‍ പരിഹസിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in