'കേരളത്തില്‍ ഏത് നിമിഷവും സമൂഹ വ്യാപനം ഉണ്ടായേക്കാം'; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

'കേരളത്തില്‍ ഏത് നിമിഷവും സമൂഹ വ്യാപനം ഉണ്ടായേക്കാം'; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

കേരളത്തില്‍ ഏത് നിമിഷവും കൊവിഡ് സമൂഹവ്യാപനം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തിരുവനന്തപുരത്ത് അതീവ ജാഗ്രത വേണമെന്നും, ആറ് ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വഞ്ചിയൂര്‍ സ്വദേശിയുടെ ചികിത്സയില്‍ വീഴ്ച സംഭവിച്ചിട്ടില്ല. ഇക്കാര്യം തിരുവനന്തപുരം കളക്ടറുമായി സംസാരിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകരും കളക്ടറും തമ്മില്‍ അഭിപ്രായ വ്യത്യാസം ഇല്ല. രമേശിന്റെ കേസില്‍ എന്തുകൊണ്ട് സ്രവം എടുക്കാന്‍ വൈകിയെന്ന ആരോഗ്യ വിദഗ്ധരുടെ റിപ്പോര്‍ട്ട് ലഭിക്കാനുണ്ടെന്നും മന്ത്രി അറിയിച്ചു.

സമൂഹവ്യാപനം ഉണ്ടോയെന്ന് കണ്ടെത്താനുള്ള ആന്റിബോഡി പരിശോധനാഫലങ്ങള്‍ ക്രോഡീകരിക്കുകയാണ്. ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ കൂടുകയാണ്. സമ്പര്‍ക്കം വഴിയുള്ള രോഗികള്‍ ഇപ്പോഴും 10 ശതമാനം മാത്രമാണ്. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളിലും ഇത് 70 ശതമാനമാണ്. കൊവിഡ് രോഗികളുടെ മരണം തടയാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഓരോ രോഗികള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വരും ദിവസങ്ങളില്‍ ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in