നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജിയെ സ്ഥലം മാറ്റിയ ഉത്തരവ് മരവിപ്പിച്ചു

നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജിയെ സ്ഥലം മാറ്റിയ ഉത്തരവ് മരവിപ്പിച്ചു
Published on

നടിയെ ആക്രമിച്ച സംഭവത്തില്‍ വിചാരണ കേള്‍ക്കുന്ന വനിതാ ജഡ്ജിയുടെ സ്ഥലം മാറ്റം ഹൈക്കോടതി മരവിപ്പിച്ചു. വിചാരണ പകുതിയായപ്പോഴാണ് ജഡ്ജിയെ സ്ഥലം മാറ്റിയത്. കോഴിക്കോട് പോക്‌സോ കോടതിയിലേക്കുള്ള ഹണി എം വര്‍ഗീസിന്റെ സ്ഥലം മാറ്റമാണ് മരവിപ്പിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയായതിന് ശേഷമാകും സ്ഥലം മാറ്റം പ്രാബല്യത്തില്‍ വരിക. ജൂലൈ ഒന്നിനായിരുന്നു കോഴിക്കോട് പോക്‌സോ കോടതിയില്‍ ചുമതലയേല്‍ക്കേണ്ടിരുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വനിതാ ജഡ്ജി കേള്‍ക്കുന്നത്. പ്രത്യേക കോടതിയിലാണ് വിചാരണ.

ആറുമാസത്തിനുള്ളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതി നിര്‍ദേശം. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 24ന് വിചാരണ നിര്‍ത്തിവെച്ചിരുന്നു. ഇതെത്തുടര്‍ന്ന് വിചാരണ നീളുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ക്രോസ് വിസ്താരം ആരംഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in