പ്രവാസികളുടെ മടക്കത്തില്‍ ഇളവ്; പരിശോധന നിര്‍ബന്ധമില്ല; പിപിഇ കിറ്റ് മതി

പ്രവാസികളുടെ മടക്കത്തില്‍ ഇളവ്; പരിശോധന നിര്‍ബന്ധമില്ല; പിപിഇ കിറ്റ് മതി

പ്രവാസികളുടെ മടങ്ങി വരവിന് ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പരിശോധനാ സംവിധാനമില്ലാത്ത രാജ്യങ്ങളില്‍ നിന്നും മടങ്ങി വരുമ്പോള്‍ പിപിഇ കിറ്റുകള്‍ ധരിച്ചാല്‍ മതി. കിറ്റ് വിമാനക്കമ്പനികള്‍ നല്‍കണമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.

സൗദി, ബഹറൈന്‍, ഒമാന്‍ അടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് ഇളവ് നല്‍കുക. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

യാത്രക്കാര്‍ക്ക് പിപിഇ കിറ്റുകള്‍ ഏര്‍പ്പെടുത്തണമെന്ന് വിമാനക്കമ്പനികളോട് സര്‍ക്കാര്‍ നിര്‍ദേശിക്കും. പിപിഇ കിറ്റുകള്‍ക്ക് ചിലവ് കുറവാണ്. ഇത് ധരിക്കുന്നതിലൂടെ രോഗമുള്ളവരില്‍ നിന്നും മറ്റുള്ളവരിലേക്ക് വൈറസ് പടരുന്നത് കുറയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സ്‌പൈസ് ജെറ്റ് കൊവിഡ് പരിശോധന നടത്തി പ്രവാസികളെ എത്തിക്കാമെന്ന് അറിയിച്ചിരുന്നു.

പ്രവാസികളുടെ മടക്കത്തില്‍ ഇളവ്; പരിശോധന നിര്‍ബന്ധമില്ല; പിപിഇ കിറ്റ് മതി
പ്രവാസികളുടെ മടക്കം: ട്രൂനാറ്റ് പരിശോധന അപ്രായോഗികം; കേരളത്തിന്റെ നിര്‍ദേശം തള്ളി കേന്ദ്രം

പ്രവാസികള്‍ക്ക് ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് നടത്തി മടക്കിക്കൊണ്ടുവരുന്നതിനുള്ള കേരളത്തിന്റെ നിര്‍ദേശം കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. കേരളത്തിന്റെ നിര്‍ദേശം അപ്രായോഗികമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. കേരളം മുന്നോട്ട് വെച്ച ട്രൂനാറ്റ് പരിശോധന ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in