ഡല്‍ഹികലാപം:തെരുവുകള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറക്കാമെന്ന് കപില്‍ മിശ്രയ്ക്ക് പൊലീസുദ്യോഗസ്ഥന്‍ ഉറപ്പുനല്‍കിയെന്ന് കാരവന്‍ റിപ്പോര്‍ട്ട്

ഡല്‍ഹികലാപം:തെരുവുകള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറക്കാമെന്ന് കപില്‍ മിശ്രയ്ക്ക് പൊലീസുദ്യോഗസ്ഥന്‍ ഉറപ്പുനല്‍കിയെന്ന് കാരവന്‍ റിപ്പോര്‍ട്ട്

ഡല്‍ഹിയില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുമായി കാരവന്‍ മാഗസിന്‍. കപില്‍ മിശ്രയുള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരെ നല്‍കിയ പരാതികള്‍ പൊലീസ് മുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ജാഫ്രാബാദ് മെട്രോ സ്‌റ്റേഷന് സമീപം നടത്തിയ പ്രസംഗത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവരെ നീക്കം ചെയ്യണമെന്ന് കപില്‍ മിശ്ര ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ കര്‍ദാംപുരിയും കപില്‍ മിശ്ര വിദ്വേഷ പ്രസംഗം നടത്തിയിരുന്നുവെന്ന് കാരവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുസ്ലീങ്ങളെയും ദളിതരെയും ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് കൊണ്ടുള്ളതായിരുന്നു ഈ പ്രസംഗം. തോക്കു വീശിക്കൊണ്ടായിരുന്നു പ്രസംഗമെന്നും ഒരു പരാതിയില്‍ പറയുന്നുണ്ട്. മിശ്രയുടെ പ്രസംഗത്തിന് ശേഷം രാവിലെ പൊലീസുകാര്‍ ചാന്ദ്ഭാഗ് മേഖലയില്‍ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ ആക്രമണം നടത്തി. മിശ്രയുടെ നിര്‍ദേശത്തെ തുടര്‍ന്നായുരുന്നു ആക്രണമെന്ന് മറ്റൊരു പരാതിയില്‍ പറയുന്നു. ആക്രമണം ആരംഭിക്കുന്നതിന്റെ തൊട്ട് മുമ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ കപില്‍ മിശ്രയോട് സംസാരിക്കുന്നത് കേട്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. 'തെരുവുകള്‍ ഞങ്ങള്‍ അവരുടെ മൃതദേഹങ്ങള്‍ കൊണ്ട് നിറയ്ക്കും, അത് തലമുറകള്‍ ഓര്‍മ്മിക്കപ്പെടും' എന്നായിരുന്നു സംഭാഷണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഡല്‍ഹികലാപം:തെരുവുകള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറക്കാമെന്ന് കപില്‍ മിശ്രയ്ക്ക് പൊലീസുദ്യോഗസ്ഥന്‍ ഉറപ്പുനല്‍കിയെന്ന് കാരവന്‍ റിപ്പോര്‍ട്ട്
'മാനുഷിക പരിഗണന';സഫൂറ സര്‍ഗാറിന് ജാമ്യം

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പൊലീസിന് നല്‍കി നിരവധി പരാതികളുടെ വിശദാംശങ്ങള്‍ കാരവാന്‍ പുറത്തുവിട്ടിട്ടുണ്ട്. ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരമായിരുന്നു ആക്രമണമെന്ന്, സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ ചില പരാതികളില്‍ പറയുന്നു. ഇതില്‍ പല പരാതികളും പ്രധാനമന്ത്രിയുടെ ഓഫീസിലും, ആഭ്യന്തരമന്ത്രാലയത്തിലും ലഫ്.ജനറലിന്റെ ഓഫീസിലും വിവിധ പൊലീസ് സ്റ്റേഷനുകളിലും നല്‍കിയുരുന്നു. ബിജെപി നേതാക്കളാണ് സത്യപാല്‍ സിങ്, നന്ദ കിഷോര്‍ ഗുജ്ജര്‍, മോഹന്‍ സിങ് ഭിഷന്ത്, ജഗദീഷ് പ്രദാന്‍ തുടങ്ങിയവരുടെ പേരുകളും പരാതിയില്‍ പറയുന്നുണ്ട്.

ഫെബ്രുവരി 23ന്, ഇരുപത്തിയഞ്ചോളം ആളുകളുടെ കൂട്ടം മുസ്ലീങ്ങളെ ആക്രമിക്കാന്‍ കപില്‍മിശ്രയെ പ്രോത്സാഹിപ്പിച്ചുവെന്ന് യമുന വിഹാര്‍ സ്വദേശിയായ മുഹമ്മദ് ജാമി റിസ്വി നല്‍കിയ പരാതിയില്‍ പറയുന്നു. മുസ്ലീങ്ങളെ ആക്രമിക്കാനും, ദളിതരെ ആക്രമിക്കാനും ആഹ്വാനം ചെയ്ത് കൊണ്ടുള്ളതായിരുന്നു അവരുടെ മുദ്രാവാക്യം. തോക്കുകളും, വാളും, വടികളുമുള്‍പ്പടെ ഇവരുടെ പക്കലുണ്ടായിരുന്നു. മുസ്ലീങ്ങളെ ഒരു പാഠം പഠിപ്പിക്കുമെന്ന് കപില്‍ മിശ്ര പറഞ്ഞതായും പരാതിയില്‍ പറയുന്നു. 'ഇതിന് ശേഷമാണ് പൊലീസിന്റെ സാന്നിധ്യത്തില്‍ തന്നെ ആക്രമണം ആരംഭിച്ചത്. വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തിയും, മുസ്ലീങ്ങളെയും ദളിതരെയും തെരഞ്ഞ് പിടിച്ചായിരുന്നു ആക്രമണം.'

പരാതി നല്‍കിയ ചാന്ദ് ഭാഗ് സ്വദേശിനി റുബീന ബാനോ തനിക്ക് പൊലീസില്‍ നിന്ന് വരെ ഭീഷണിയുണ്ടാകുന്നതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധം നടക്കുന്ന സ്ഥലത്ത് താനെത്തിയപ്പോള്‍ കണ്ടത് സ്ത്രീകളെ ഉള്‍പ്പടെ ഭീഷണിപ്പെടുത്തുന്ന പൊലീസിനെയായിരുന്നുവെന്ന് റുബീന നല്‍കിയ പരാതിയില്‍ പറയുന്നു. മോശമായ ഭാഷയിലായിരുന്നു സംസാരം. ഉയര്‍ന്ന പദവിയിലുള്ള പൊലീസുകാര്‍ക്കൊപ്പം യൂണിഫോമിലല്ലാത്ത ചിലരും ഉണ്ടായിരുന്നു. ഇവരുടെ കയ്യില്‍ വാളുകളുള്‍പ്പെടെയുള്ള ആയുധങ്ങളും ഉണ്ടായിരുന്നു. ഞങ്ങളിവിടെ സമാധാനപരമായ പ്രതിഷേധമാണ് നടത്തുന്നത് എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന ചോദ്യത്തിന്, കപില്‍ മിശ്രയും അയാളുടെ ആളുകളും നിങ്ങളെ ജീവിതത്തില്‍ നിന്ന് തന്നെ സ്വതന്ത്രമാക്കും എന്നാണ് എസിപി കുമാര്‍ നല്‍കിയ മറുപടിയെന്നും റുബീന പരാതിയില്‍ പറയുന്നു. ചേരികള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറയ്ക്കുമെന്ന് ഫോണില്‍ കപില്‍ മിശ്രയോട് പറഞ്ഞതിന് പിന്നാലെ, അടിച്ചുകൊല്ലണം എല്ലാത്തിനെയും എന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ മറ്റ് പൊലീസുകാരോട് ആക്രോശിക്കുകയായിരുന്നുവെന്നും റുബീന പറയുന്നു.

ഇത്തരത്തില്‍ നിരവധി പരാതികളാണ് പ്രദേശവാസികളുള്‍പ്പടെ നല്‍കിയിരിക്കുന്നത്. പല പരാതികളും പൊലീസ് സ്വീകരിക്കാന്‍ പോലും തയ്യാറായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പരാതി പിന്‍വലിക്കാന്‍ പൊലീസ് ഭീഷണിപ്പെടുത്തുന്നതായും പലരും വെളിപ്പെടുത്തിയിട്ടുണ്ട്. നിരവധി ആരോപണങ്ങളുണ്ടായിട്ടും, കപില്‍ മിശ്രയ്‌ക്കെതിരെ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും കാരവന്‍ റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ ഡല്‍ഹി പൊലീസ് തയ്യാറായിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in