അങ്കമാലിയില്‍ അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് കണ്ണ് തുറന്നു, കൈകാലുകള്‍ അനക്കിത്തുടങ്ങി

അങ്കമാലിയില്‍ അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് കണ്ണ് തുറന്നു, കൈകാലുകള്‍ അനക്കിത്തുടങ്ങി
Published on

അങ്കമാലിയില്‍ അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി. കുഞ്ഞ് സ്വയം കണ്ണ് തുറന്നതായും, കൈകാലുകള്‍ അനക്കിത്തുടങ്ങിയെന്നും കരയാന്‍ തുടങ്ങിയെന്നും കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍ അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തിങ്കളാഴ്ച നടന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെ ശരീരം പ്രതികരിച്ച് തുടങ്ങിയിരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതാണ് നിലവിലെ ചലനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. അടുത്ത മണിക്കൂറുകളിലേക്ക് ഇതേ അവസ്ഥ തുടരണമെന്നും, പ്രതീക്ഷ നല്‍കുന്ന സൂചനയാണിതെന്നും ഡോക്ടര്‍ ട്വറ്റിഫോര്‍ന്യൂസിനോട് പറഞ്ഞു.

പിതാവിന്റെ ആക്രമണത്തില്‍ തലയില്‍ രക്തം കട്ടപിടിച്ച നിലയിലായിരുന്നു കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. തലച്ചോറില്‍ കട്ടപിടിച്ച രക്തം കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയായതോടെയാണ് തലയോട്ടിയില്‍ കീഹോള്‍ ശസ്ത്രക്രിയ നടത്തിയത്. ഓക്‌സിജന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞ് ഇപ്പോള്‍.

ജൂണ്‍ 18നാണ് 54 ദിവസം പ്രായമായ കുഞ്ഞിനെ പിതാവിന്റെ ആക്രമണത്തില്‍ ബോധം നഷ്ടമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനിച്ചത് പെണ്‍കുഞ്ഞാണെന്നതിന്റെ ദേഷ്യത്തിലായിരുന്നു ആക്രമണം. പിതാവ് ഷൈജു തോമസ് നിലവില്‍ റിമാന്‍ഡിലാണ്.

Related Stories

No stories found.
logo
The Cue
www.thecue.in