ദേവരാജന്‍ മാഷിന്റെ ‘പൊന്നരിവാളില്‍’ അല്ല, സിപിഎം കണ്ണെറിഞ്ഞത് പ്രാണന്‍ കൊയ്യുന്ന അരിവാളിലെന്ന് ഷാഫി പറമ്പില്‍ 

ദേവരാജന്‍ മാഷിന്റെ ‘പൊന്നരിവാളില്‍’ അല്ല, സിപിഎം കണ്ണെറിഞ്ഞത് പ്രാണന്‍ കൊയ്യുന്ന അരിവാളിലെന്ന് ഷാഫി പറമ്പില്‍ 

മലപ്പുറം മൂത്തേടത്ത് കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ, പ്രകടനം നടത്തിയതില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍. ദേവരാജന്‍ മാഷിന്റെ 'പൊന്നരിവാളില്‍' അല്ല ഒരിക്കലും CPIM കാര്‍ 'കണ്ണെറിഞ്ഞത് '. അവര്‍ക്കെന്നും പ്രിയം അവരെയെതിര്‍ക്കുന്നവരുടെ പ്രാണന്‍ കൊയ്യുന്ന അരിവാളാണെന്ന് ഷാഫി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേതാക്കള്‍ ആണയിട്ട് പറയുമ്പോഴും, ജില്ലാ സെക്രട്ടറിയിടപ്പെട്ട വിഷയത്തില്‍, ഷുക്കൂറിന്റെ നെഞ്ചില്‍ ആഴ്ന്നിറങ്ങി ജീവനെടുത്തത്, പാര്‍ട്ടിയുടെ അരിവാള്‍ തന്നെയാണെന്ന് പ്രവര്‍ത്തകര്‍ക്ക് നല്ല ബോധ്യമുണ്ട് .അത് തന്നെയാണ് തുരുമ്പ് പിടിക്കാതെ ,അറബിക്കടലില്‍ താഴ്ത്താതെ ഇനിയും ഉപയോഗിക്കേണ്ടതെന്ന്.ആ ബോധ്യമാണവര്‍ മുദ്രാവാക്യമായി തെരുവില്‍ പാടി നടക്കുന്നതെന്നും ഷാഫി പറഞ്ഞു. അരിയില്‍ ഷുക്കൂറിനെ അരിഞ്ഞുതള്ളിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ലെന്നും തുരുമ്പെടുത്ത് പോയിട്ടില്ലെന്നും അരിഞ്ഞ് തള്ളും കട്ടായം, എന്നുമായിരുന്നു ഡിവൈഎഫ്‌ഐയുടെ കൊലവിളി മുദ്രാവാക്യം. ഷൂക്കൂറിനെ വേട്ടപ്പട്ടിയെന്ന് ആധിക്ഷേപിക്കുന്നുമുണ്ട്. കോണ്‍ഗ്രസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു പ്രകടനം.

ദേവരാജന്‍ മാഷിന്റെ ‘പൊന്നരിവാളില്‍’ അല്ല, സിപിഎം കണ്ണെറിഞ്ഞത് പ്രാണന്‍ കൊയ്യുന്ന അരിവാളിലെന്ന് ഷാഫി പറമ്പില്‍ 
'അരിഞ്ഞു തള്ളിയ പൊന്നരിവാള്‍ അറബിക്കടലിലെറിഞ്ഞിട്ടില്ല', കൊലവിളിയുമായി പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ദേവരാജന്‍ മാഷിന്റെ 'പൊന്നരിവാളില്‍' അല്ല ഒരിക്കലും CPIM കാര്‍ 'കണ്ണെറിഞ്ഞത് '. അവര്‍ക്കെന്നും പ്രിയം അവരെയെതിര്‍ക്കുന്നവരുടെ പ്രാണന്‍ കൊയ്യുന്ന അരിവാളാണ്. പാര്‍ട്ടിക്കെത്ര പങ്കില്ലായെന്ന് നേതാക്കള്‍ ആണയിട്ട് പറയുമ്പോഴും, ആ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ക്ക് നല്ല ബോധ്യമുണ്ട് ജില്ലാ സെക്രട്ടറിയിടപ്പെട്ട വിഷയത്തില്‍, ഷുക്കൂറിന്റെ നെഞ്ചില്‍ ആഴ്ന്നിറങ്ങി ജീവനെടുത്തത്, പാര്‍ട്ടിയുടെ അരിവാള്‍ തന്നെയാണെന്ന്. അത് തന്നെയാണ് തുരുമ്പ് പിടിക്കാതെ ,അറബിക്കടലില്‍ താഴ്ത്താതെ ഇനിയും ഉപയോഗിക്കേണ്ടതെന്ന് .ആ ബോധ്യമാണവര്‍ മുദ്രാവാക്യമായി തെരുവില്‍ പാടി നടക്കുന്നത്.ഷുക്കൂറിന്റെ മാത്രമല്ല, TP യുടെ മുഖത്ത് 51 തവണ പതിഞ്ഞതും, ശുഹൈബിന്റെയും, ശരത്ത് ലാലിന്റെയും, കൃപേഷിന്റെയും ജീവനെടുത്തതും അതെ അരിവാള്‍ തന്നെയാണ്. ആ അരിവാള്‍ നെഞ്ചിലേറ്റി നടക്കുന്ന സഖാക്കളെ, ലാല്‍ സലാം.

Related Stories

No stories found.
logo
The Cue
www.thecue.in