കൊലവിളി മുദ്രാവാക്യം: ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിക്കെതിരെ നടപടി

കൊലവിളി മുദ്രാവാക്യം: ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിക്കെതിരെ നടപടി

നിലമ്പൂരില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടി. മൂത്തേടം മേഖല സെക്രട്ടറി പി കെ ഷെഫീഖിനെ സംഘടനാ ചുമതലകളില്‍ നിന്നെല്ലാം മാറ്റി. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് നടപടി. ഷുക്കൂറിനെ കൊന്ന പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല, ഇനിയും അരിഞ്ഞു തള്ളും എന്നായിരുന്നു മുദ്രാവാക്യം.

കൊലവിളി മുദ്രാവാക്യം: ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിക്കെതിരെ നടപടി
'അരിഞ്ഞു തള്ളിയ പൊന്നരിവാള്‍ അറബിക്കടലിലെറിഞ്ഞിട്ടില്ല', കൊലവിളിയുമായി പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

ഷുക്കൂറിനെ കൊന്നത് മറക്കേണ്ട എന്ന ഭീഷണി മുദ്രാവാക്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിവാദമായിരുന്നു. ജില്ലാ കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്നാണ് മേഖലാ സെക്രട്ടറിക്കെതിരെ നടപടിയെടുത്തത്.

മൂത്തേടത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷമുള്ള മേഖലയാണ് മൂത്തേടം. തര്‍ക്കം പുറത്തെത്തുകയും സിപിഎം പ്രവര്‍ത്തകന് പരിക്കേല്‍ക്കും ചെയ്തു.

ഇതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിലായിരുന്നു കൊലവിളി മുദ്രാവാക്യം. ഇത് സിപിഎമ്മിനെയും ഡിവൈഎഫ്‌ഐയേയും പ്രതിരോധത്തിലാക്കിയിരുന്നു. പ്രകടനത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in