വിവാഹനാളില്‍ വധൂവരന്‍മാരുടെ കാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടു ; സാഹസികമായി രക്ഷപ്പെടുത്തി നാട്ടുകാര്‍ 

വിവാഹനാളില്‍ വധൂവരന്‍മാരുടെ കാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടു ; സാഹസികമായി രക്ഷപ്പെടുത്തി നാട്ടുകാര്‍ 

Published on

വധൂവരന്‍മാര്‍ സഞ്ചരിച്ചിരുന്ന കാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടു. നാട്ടുകാര്‍ വെള്ളത്തിലേക്ക് എടുത്തുചാടി സാഹസികമായി രക്ഷപ്പെടുത്തി. ഝാര്‍ഖണ്ഡിലെ പലാമുവില്‍ ഞായറാഴ്ചയാണ് സംഭവം. വിവാഹശേഷം വധുവിന്റെ വീട്ടിലേക്ക് കാറില്‍ പോകുകയായിരുന്നു വധൂവരന്‍മാര്‍. ഇവരെക്കൂടാതെ മറ്റ് മൂന്നുപേരും കാറിലുണ്ടായിരുന്നു. കനത്ത മഴയില്‍ മലവെള്ളപ്പാച്ചിലടക്കം ഉണ്ടായി നിറഞ്ഞുകവിഞ്ഞ് ശക്തമായ ഒഴുകിക്കൊണ്ടിരുന്ന മലായ് നദിയിലേക്ക് കാര്‍ വീണു.

വിവാഹനാളില്‍ വധൂവരന്‍മാരുടെ കാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടു ; സാഹസികമായി രക്ഷപ്പെടുത്തി നാട്ടുകാര്‍ 
മന്ത്രി വി എസ് സുനില്‍കുമാര്‍ കൊവിഡ് നീരീക്ഷണത്തില്‍

കുത്തൊഴുക്കിനെ തുടര്‍ന്ന് പാലത്തില്‍ നിന്ന് കാര്‍ നദിയിലേക്ക് പതിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം അരകിലോമീറ്ററോളം പുഴയിലൂടെ ഒഴുകി നീങ്ങി. പാതി മുങ്ങിയ നിലയിലായിരുന്നു കാര്‍. ഇതുകണ്ട നാട്ടുകാരില്‍ ചിലര്‍ നദിയിലേക്ക് എടുത്തുചാടി രക്ഷാപ്രവര്‍ത്തനം നടത്തി. കാറിന്റെ ചില്ല് തകര്‍ത്ത് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു. തുടര്‍ന്ന് വടം കെട്ടി ഇവരെ കരയ്‌ക്കെത്തിച്ചു. ശേഷം കാറും കരയ്ക്കടുപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്.

logo
The Cue
www.thecue.in