ഇന്ധനവില ഇന്നും കൂട്ടി; 14 ദിവസം കൊണ്ട് കൂടിയത് 8 രൂപ

ഇന്ധനവില ഇന്നും കൂട്ടി; 14 ദിവസം കൊണ്ട് കൂടിയത് 8 രൂപ

തുടര്‍ച്ചയായ 14ാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസലിന് 58 പൈസയും പെട്രോളിന് 56 പൈസയുമാണ് കൂട്ടിയത്. 14 ദിവസം കൊണ്ട് പെട്രോളിന് 7രൂപ 65 പൈസയും ഡീസലിന് 7 രൂപ 86 പൈസയുമാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്.

ഒരു ലിറ്റര്‍ പെട്രോളിന് 79 രൂപ 09 പൈസയാണ്. ഡീസലിന് 73 രൂപ 55 പൈസയുമായി. 19 മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോളുള്ളത്. ജൂണ്‍ ഏഴ് മുതലാണ് എണ്ണകമ്പനികള്‍ വില ഉയര്‍ത്തി തുടങ്ങിയത്.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയെന്ന കാരണമാണ് കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്.ജൂണ്‍ 6ന് വില വീപ്പയ്ക്ക് 42 ഡോളറായിരുന്നെങ്കിലും ജൂണ്‍ 12 ന് കുറഞ്ഞിരുന്നു. സംസ്ഥാനങ്ങള്‍ നികുതി നിരക്കില്‍ വരുത്തിയ മാറ്റവും ഇന്ധന വിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in