തുടര്‍ച്ചയായ 12-ാം ദിവസവും ഇന്ധനവില വര്‍ധിച്ചു; പെട്രോളിന് 53 പൈസയും ഡീസലിന് 64 പൈസയും കൂടി

തുടര്‍ച്ചയായ 12-ാം ദിവസവും ഇന്ധനവില വര്‍ധിച്ചു; പെട്രോളിന് 53 പൈസയും ഡീസലിന് 64 പൈസയും കൂടി

തുടര്‍ച്ചയായ 12-ാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 53 പൈസയും ഡീസലിന് 64 പൈസയുമാണ് കൂടിയത്. 12 ദിവസത്തിനുള്ളില്‍ വര്‍ധിച്ചത് ഡീസലിന് 6 രൂപ 68 പൈസയും പെട്രോളിന് 6 രൂപ 53 പൈസയുമാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറഞ്ഞ സാഹചര്യത്തിലാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടായിരിക്കുന്നത്. ചൈനയില്‍ വീണ്ടും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതാണ് അസംസ്‌കൃത എണ്ണ വില കുറയാന്‍ കാരണം. രാജ്യാന്തര വിപണിയില്‍ ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡിന്റെ വില ഒരു ഡോളര്‍ കുറഞ്ഞ് 40 ഡോളറാണ്.

രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്ന് എണ്ണ കമ്പനികള്‍ പറയുന്നു. ജൂണ്‍ ഏഴു മുതലാണ് ആഭ്യന്തര വിപണിയില്‍ എണ്ണ വില വര്‍ധനവ് തുടങ്ങിയത്. ഇന്ധനവില തുടര്‍ച്ചയായി വര്‍ധിക്കുന്നതിനാല്‍ അവശ്യസാധനങ്ങളുടെ അടക്കം വില വര്‍ധിക്കുമോയെന്നും ആശങ്കയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in