വീണയുടെയും മുഹമ്മദ് റിയാസിന്റെയും വിവാഹം ഇന്ന്; ചടങ്ങുകള്‍ വീണയുടെ വസതിയില്‍

വീണയുടെയും മുഹമ്മദ് റിയാസിന്റെയും വിവാഹം ഇന്ന്; ചടങ്ങുകള്‍ വീണയുടെ വസതിയില്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാകും. രാവിലെയാണ് ചടങ്ങുകള്‍. വീണയുടെ തിരുവനന്തപുരത്തെ ഫ്‌ളാറ്റിലാണ് വിവാഹചടങ്ങ്.

വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന്റെ നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും.ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക.

ബംഗളൂരുവില്‍ എക്സലോജിക് സൊലൂഷന്‍സ് എന്ന ഐടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് വീണ. നേരത്തെ ആര്‍ പി ടെക് സോഫ്റ്റ് ഇന്റര്‍നാഷനലിന്റെ സിഇഒ ആയിരുന്നു.

എസ് എഫ് ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ പി എ മുഹമ്മദ് റിയാസ് 2009ല്‍ കോഴിക്കോട് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. എംകെ രാഘവനാണ് മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്തിയത്. 2017ലാണ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റാകുന്നത്. ഡി.വൈ.എഫ്.ഐ കോട്ടൂളി യൂനിറ്റ് സെക്രട്ടറിയായാണു യുവജനപ്രസ്ഥാനത്തിലെത്തുന്നത്. 2016ല്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി.

Related Stories

The Cue
www.thecue.in