മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് അഭിഭാഷകയ്‌ക്കെതിരെ കേസ് : ഞെട്ടിക്കുന്നതെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് അഭിഭാഷകയ്‌ക്കെതിരെ കേസ് : ഞെട്ടിക്കുന്നതെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് അഭിഭാഷകയ്‌ക്കെതിരെ കേസെടുത്ത നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് ഡോ. ശശി തരൂര്‍ എംപി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പുനസംപ്രേഷണം ചെയ്യുന്നത് പിആര്‍ വര്‍ക്കാണെന്ന് വിമര്‍ശിച്ച തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയ്ക്കതിരെ കൊച്ചിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസെടുത്ത നടപടി തന്നെ ഞെട്ടിച്ചു.

മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് അഭിഭാഷകയ്‌ക്കെതിരെ കേസ് : ഞെട്ടിക്കുന്നതെന്ന് ശശി തരൂര്‍
അരുന്ധതി റോയ് അഭിമുഖം: പരാജയപ്പെട്ട ലോക്ക് ഡൗണ്‍ നയം മനുഷ്യ വര്‍ഗ്ഗത്തിനെതിരായ മഹാപരാധം

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെന്ന് അനുശാസിക്കുന്നതിനാല്‍ ഇത്തരത്തില്‍ ഒരാളെ ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്നത് പൊലീസിന് അറിയാമെന്നാണ് താന്‍ ഉറച്ചുവിശ്വസിക്കുന്നത്. ലോക്ക്ഡൗണ്‍ നിലനില്‍ക്കെ അവരോട് കൊച്ചിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുന്നത് ക്രൂരതയുമാണ്. കേസ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് അഭ്യര്‍ത്ഥിക്കുകയാണ്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ അടിസ്ഥാന ഭരണഘടനാ തത്വങ്ങള്‍ പഠിപ്പിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയോടും അഭ്യര്‍ത്ഥിക്കുകയാണ്. അപകീര്‍ത്തികരമായ ഒന്നും ആ പോസ്റ്റിലില്ല. ഒരു ജനാധിപത്യത്തില്‍ തീര്‍ത്തും സാധാരണമായ നേരിട്ടുള്ള വിമര്‍ശനം മാത്രമാണത്. പൊലീസിന്റെ മര്യാദകെട്ട പെരുമാറ്റം അവസാനിപ്പിക്കണം. എഫ്‌ഐആര്‍ ഉടന്‍ റദ്ദാക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in