റിപ്പോ നിരക്ക് 0.40 ശതമാനം കുറച്ചു; വായ്പാ മോറട്ടോറിയം 3 മാസത്തേക്ക് കൂടി നീട്ടി

റിപ്പോ നിരക്ക് 0.40 ശതമാനം കുറച്ചു; വായ്പാ മോറട്ടോറിയം 3 മാസത്തേക്ക് കൂടി നീട്ടി

റിപ്പോ നിരക്ക് 0.40 ശതമാനം കുറച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ് അറിയിച്ചു. രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനമായി. റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും കുറച്ചിട്ടുണ്ട്.

വായ്പാ തിരിച്ചടവുകള്‍ക്കുള്ള മോറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നും പ്രതിബന്ധങ്ങളെ നേരിടാന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്നും ശക്തികാന്തദാസ് പറഞ്ഞു. നിരക്ക് കുറയ്ക്കുന്നത് വിപണിയില്‍ പ്രതിഫലിച്ചു തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പണലഭ്യത ഉറപ്പുവരുത്താന്‍ നടപടിയുണ്ടാകും. പണപ്പെരുപ്പ നിരക്കില്‍ കാര്യമായ വ്യതിയാനമില്ല. കയറ്റുമതി 30വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in