കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം; 1500 കോടി നല്‍കിയെന്ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍

കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം; 1500 കോടി നല്‍കിയെന്ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍

കര്‍ഷകരുടെ ബാങ്ക്അക്കൗണ്ടുകളിലേക്ക് പണമെത്തിക്കുന്ന രാജീവ് ഗാന്ധി കിസാന്‍ ന്യായ് യോജന ഛത്തീസ്ഗഢ് സര്‍ക്കാര്‍ ആരംഭിച്ചു. 19 ലക്ഷത്തോളം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 1500 കോടി ആദ്യഗഡുവായി വ്യാഴാഴ്ച കൈമാറി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം ചരമവാര്‍ഷിക ദിനത്തിലാണ് പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പദ്ധതി പ്രകാരം 14 വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്ന സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് 5750 കോടി രൂപ നാല് തവണകളായി വിതരണം ചെയ്യും. നെല്ല്, ചോളം കര്‍ഷകര്‍ക്ക് ഏക്കറിന് 10,000 രൂപ വീതവും, കരിമ്പു കര്‍ഷകര്‍ക്ക് 13,000 രൂപ വീതവും നല്‍കും. ഇതില്‍ ആദ്യഗഡുവായ 1500 കോടി രൂപ വ്യാഴാഴ്ച വിതരണം ചെയ്തതായി മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പറഞ്ഞു. പദ്ധതിയുടെ 90 ശതമാനം ഗുണഭോക്താക്കളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കര്‍ഷകര്‍, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍, ഒബിസി, ദരിദ്ര വിഭാഗങ്ങള്‍ തുടങ്ങിയവരാകുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മിനിമം വരുമാനം ഉറപ്പ് വരുത്തുന്ന ന്യായ് പദ്ധതി കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. ലോക്ക്ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് നേരിട്ട് പണമെത്തിക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ്, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് പദ്ധതിക്ക് തുടക്കമായിരിക്കുന്നത്. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ കൂടുതല്‍ കാര്‍ഷിക വിളകളെ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

Related Stories

No stories found.
logo
The Cue
www.thecue.in