‘ആ മനുഷ്യന് ഒരു തുള്ളി വെള്ളം കൊടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ബാക്കി’; ഉള്ളുലയ്ക്കുന്ന ചിത്രം പകര്‍ത്തിയ അജയ് മധു പറയുന്നു 

‘ആ മനുഷ്യന് ഒരു തുള്ളി വെള്ളം കൊടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ബാക്കി’; ഉള്ളുലയ്ക്കുന്ന ചിത്രം പകര്‍ത്തിയ അജയ് മധു പറയുന്നു 

ആരെയും പൊള്ളിക്കുന്ന ചിത്രമായിരുന്നു അജയ് മധുവെന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തി മംഗളം ദിനപത്രം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്. കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ആളൊഴിഞ്ഞ തിരുവനന്തപുരം കോവളം ബൈപ്പാസ് റോഡരികില്‍ കെട്ടിക്കിടന്ന വെള്ളം കുടിച്ച് ദാഹമകറ്റുന്ന ഒരാള്‍. അയാള്‍ക്ക് സമീപം ആ വെള്ളത്തിലേക്ക് പറന്നിറങ്ങുന്ന കാക്ക. ഉള്ളുലയ്ക്കുന്ന കാഴ്ച പകര്‍ത്തിയതിനെക്കുറിച്ച് അജയ് മധു ദ ക്യുവിനോട്.

‘ആ മനുഷ്യന് ഒരു തുള്ളി വെള്ളം കൊടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ബാക്കി’; ഉള്ളുലയ്ക്കുന്ന ചിത്രം പകര്‍ത്തിയ അജയ് മധു പറയുന്നു 
ഒരു മിലിട്ടറി പരേഡ് പോലെ കോമഡി മറ്റെന്തുണ്ട് പ്രത്യേകിച്ചും കോവിഡ് സമയത്ത്: എസ് ഹരീഷ്

തരിച്ചുനിന്നുപോയെന്ന് അജയ് മധു

പത്രത്തിനായി പതിവ് ഓഫ് ബീറ്റ് പടങ്ങള്‍ അന്വേഷിച്ച് ബൈക്ക് ഓടിച്ച് നഗരം ചുറ്റുകയായിരുന്നു. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയതിനാല്‍ എല്ലാം പതിവ് കാഴ്ചകള്‍. എന്നാല്‍ കോവളം ബൈപ്പാസില്‍ മുട്ടത്തറ ഭാഗം കഴിഞ്ഞപ്പോഴാണ് ഹൃദയഭേദകമായ ആ സംഭവം കാണാനിടയായത്. വിദൂരതയില്‍ ഒരു രൂപം റോഡ് അരികിലെ വെള്ളക്കെട്ടിലേക്ക് കുനിഞ്ഞിരിക്കുന്നത് മാത്രമാണ് ആദ്യം വ്യക്തമായത്. ആകാംക്ഷ കൂടിയപ്പോള്‍ കുറച്ചു കൂടി അടുത്തേയ്ക്ക് ചെന്നു. അതുകണ്ട് ഒരു നിമിഷം തരിച്ച് നിന്നുപോയി. തളര്‍ന്നു വാടിയ ഒരു മനുഷ്യന്‍ വഴിവക്കിലെ മഴവെള്ളക്കെട്ടില്‍ നിന്നും കൈകളില്‍ കോരി കുടിക്കുന്നു. അത് ഹൃദയം പൊളളിക്കുന്നതായിരുന്നു. അത് ക്യാമറയില്‍ പകര്‍ത്തിയ ശേഷം ആ മനുഷ്യന്റെ അടുത്തേയ്ക്ക് നീങ്ങി. പക്ഷേ അയാള്‍ ഒരു കല്ലെടുത്തെറിഞ്ഞു. പിന്നെ റോഡ് മുറിച്ചുകടന്നു. ഒരു കുപ്പി വെള്ളം കിട്ടുമോയെന്നാണ് ആദ്യം നോക്കിയത്. പക്ഷേ ലോക്ഡൗണായതിനാല്‍ കടകളൊന്നും കണ്ടില്ല. കടകളന്വേഷിച്ച് തിരുവല്ലം ഭാഗത്തേക്ക് പോയെങ്കിലും അടഞ്ഞ് കിടക്കുകയാണ് എല്ലാം. പടം പകര്‍ത്തിയ ഇടത്തേക്ക് തിരിച്ച് എത്തിയെങ്കിലും ആ മനുഷ്യനെ കാണാന്‍ കഴിഞ്ഞില്ല. വെള്ളം കുടിക്കുവോളം കാലം ആ ദൃശ്യം മനസ്സില്‍ നിന്നും മായില്ല. ആ മനുഷ്യന് ഒരു തുള്ളി വെള്ളം കൊടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടവും.

Photo Courtesy : Mangalam

Related Stories

No stories found.
logo
The Cue
www.thecue.in