മരിച്ചയാള്‍ ആരെന്നറിയാന്‍ തലയോട്ടി ഉപയോഗിച്ച് രേഖാചിത്രം ; ഫേഷ്യല്‍ റീക്രിയേഷന്‍ സംസ്ഥാനത്ത് ആദ്യം 

മരിച്ചയാള്‍ ആരെന്നറിയാന്‍ തലയോട്ടി ഉപയോഗിച്ച് രേഖാചിത്രം ; ഫേഷ്യല്‍ റീക്രിയേഷന്‍ സംസ്ഥാനത്ത് ആദ്യം 

കോഴിക്കോട് പോലൂരില്‍ രണ്ടരവര്‍ഷം മുന്‍പ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിയാന്‍, ഫേഷ്യല്‍ റീ ക്രിയേഷന്‍ സംവിധാനത്തിലൂടെയുണ്ടാക്കിയ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. മരിച്ചയാളുടെ തലയോട്ടി മുന്‍നിര്‍ത്തിയാണ് രേഖാചിത്രം തയ്യാറാക്കിയത്. 2017 സെപ്റ്റംബര്‍ 14 നാണ് പോലൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ നാല്‍പ്പത് വയസ്സ് തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. മുഖം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പൊലീസും ക്രൈംബ്രാഞ്ചും രണ്ടരവര്‍ഷം അന്വേഷിച്ചിട്ടും മരിച്ചയാള്‍ ആരെന്ന് കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് ഫേസ് റീ ക്രിയേഷന്‍ സംവിധാനം ഉപയോഗിക്കാമെന്ന് തീരുമാനിച്ചത്.

മരിച്ചയാള്‍ ആരെന്നറിയാന്‍ തലയോട്ടി ഉപയോഗിച്ച് രേഖാചിത്രം ; ഫേഷ്യല്‍ റീക്രിയേഷന്‍ സംസ്ഥാനത്ത് ആദ്യം 
മതവികാരം വ്രണപ്പെടുത്തും വിധം പാചക പരിപാടിയെന്ന് ആരോപിച്ച് പരാതി ; രഹ്ന ഫാത്തിമയ്‌ക്കെതിരെ വീണ്ടും കേസ് 

സംസ്‌കരിച്ച ഇടത്തുനിന്നും തലയോട്ടി പുറത്തെടുത്ത് രേഖാചിത്രമുണ്ടാക്കുകയായിരുന്നു. സംസ്ഥാനത്ത് ഒരു കുറ്റാന്വേഷണത്തില്‍ ഇതാദ്യമായാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നത്. മൃതദേഹം കൊണ്ടിട്ടത് പോലൂര്‍ പറമ്പില്‍ ബസാര്‍ ഭാഗത്തുള്ള ചിലരാണെന്ന സൂചന ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. എന്നാല്‍ മരിച്ചയാള്‍ ആരെന്ന് തിരിച്ചറിഞ്ഞ ശേഷം ഇവരെ ചോദ്യം ചെയ്താല്‍ മതിയെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെട്ടും സംഘം അന്വേഷണം തുടരുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in