മതവികാരം വ്രണപ്പെടുത്തും വിധം പാചക പരിപാടിയെന്ന് ആരോപിച്ച് പരാതി ; രഹ്ന ഫാത്തിമയ്‌ക്കെതിരെ വീണ്ടും കേസ് 

മതവികാരം വ്രണപ്പെടുത്തും വിധം പാചക പരിപാടിയെന്ന് ആരോപിച്ച് പരാതി ; രഹ്ന ഫാത്തിമയ്‌ക്കെതിരെ വീണ്ടും കേസ് 

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിക്കുന്ന കേസില്‍ ജാമ്യത്തിലുള്ള ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയ്‌ക്കെതിരെ വീണ്ടും എഫ്‌ഐആര്‍. യൂട്യൂബ് ചാനലിലെ പാചക പരിപാടിയില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കത്തക്ക രീതിയില്‍ അവതരണം നടത്തിയെന്ന് ആരോപിക്കുന്ന പരാതിയിലാണ് പൊലീസിന്റെ നടപടി. എറണാകുളം സ്വദേശി അഡ്വ. രജീഷ് രാമചന്ദ്രനാണ് എറണാകുളം സൗത്ത് സ്റ്റേഷനില്‍ പരാതി നല്‍കിയത്. രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കത്തക്കവിധം പാചക വീഡിയോ അപ്‌ലോഡ് ചെയ്‌തെന്നാണ് എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മതവികാരം വ്രണപ്പെടുത്തും വിധം പാചക പരിപാടിയെന്ന് ആരോപിച്ച് പരാതി ; രഹ്ന ഫാത്തിമയ്‌ക്കെതിരെ വീണ്ടും കേസ് 
ഭക്ഷണവിതരണ ശൃംഖലയായ സ്വിഗ്ഗി കൂട്ടപ്പിരിച്ചുവിടലിന്,1100 ജീവനക്കാരെ ഒഴിവാക്കുന്നുവെന്ന് കമ്പനി 

അതേസമയം വീഡിയോയുടെ സാഹചര്യത്തില്‍ രഹ്നയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. പുതിയ വീഡിയോയിലൂടെ രഹ്ന ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നുമാണ് ആവശ്യം. സമൂഹ മാധ്യമങ്ങളില്‍ മതവികാരം വ്രണപ്പെടുത്തും വിധം ചിത്രം പോസ്റ്റ് ചെയ്‌തെന്ന കേസിലാണ് രഹ്നയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ തുടര്‍ന്ന്, ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹ്നയെ ആദ്യം സസ്‌പെന്‍ഡ് ചെയ്യുകയും കഴിഞ്ഞയാഴ്ച നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ് നല്‍കുകയും ചെയ്തു. ഈ നടപടിക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് രഹ്ന വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in