ലോറികള്‍ കൂട്ടിയിടിച്ച് അപകടം; ഉത്തര്‍പ്രദേശില്‍ 24 അതിഥി തൊഴിലാളികള്‍ മരിച്ചു

ലോറികള്‍ കൂട്ടിയിടിച്ച് അപകടം; ഉത്തര്‍പ്രദേശില്‍ 24 അതിഥി തൊഴിലാളികള്‍ മരിച്ചു
Published on

ഉത്തര്‍പ്രദേശില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 24 അതിഥി തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. രാജസ്ഥാനില്‍ നിന്നും, ഹരിയാനയില്‍ നിന്നും ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട അതിഥി തൊഴിലാളികളാണ് ലോറിയിലുണ്ടായിരുന്നത്.

ദേശിയപാത 19ല്‍ ഒറേയയില്‍ വെച്ചാണ് അപകടമുണ്ടായത്. ലോറികള്‍ അമിതവേഗതയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പൊലീസും, നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in