രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടു

രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടു

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. അച്ചടക്ക സമിതി കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ നേരത്തെ രഹ്നയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ 2018ല്‍ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ നടപടിയായാണ് പിരിച്ചുവിടല്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രഹ്ന മതവികാരം വ്രണപ്പെടുത്തിയെന്നും സര്‍വീസ് ചട്ടം ലംഘിച്ചെന്നും അച്ചടക്ക സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പിരിച്ചുവിടല്‍ ഉത്തരവ് കമ്പനി ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ബിഎസ്എന്‍എല്ലിന്റെ അന്തസിനെയും വരുമാനത്തെയും രഹ്ന ഫാത്തിമയുടെ പ്രവര്‍ത്തികള്‍ ബാധിച്ചുവെന്ന് പിരിച്ചുവിടല്‍ ഉത്തരവില്‍ പറയുന്നുണ്ട്.

ബിഎസ്എന്‍എല്‍ ടെലികോം ടെക്‌നീഷ്യയായിരുന്നു രഹ്ന. ശബരിമല യുവതീ പ്രവേശനവുമായി വിവാദമുണ്ടായതിന് പിന്നാലെ ഇവരെ രവിപുരം ബ്രാഞ്ചില്‍ നിന്ന് പാലാരിവട്ടം ബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. സുപ്രിംകോടതിയുടെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ പോയതിന്റെ പ്രതികാര നടപടിയായാണ് പിരിച്ചുവിടലെന്ന് രഹ്ന ആരോപിച്ചു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in