സമ്പദ്ഘടനയെ മടക്കിക്കൊണ്ടു വരാന്‍ പണി വേറെ എടുക്കേണ്ടി വരും, അഭ്യര്‍ത്ഥന പ്രധാനമന്ത്രി തന്നെ തിരുത്തണമെന്ന് ധനമന്ത്രി

സമ്പദ്ഘടനയെ മടക്കിക്കൊണ്ടു വരാന്‍ പണി വേറെ എടുക്കേണ്ടി വരും, അഭ്യര്‍ത്ഥന പ്രധാനമന്ത്രി തന്നെ തിരുത്തണമെന്ന് ധനമന്ത്രി

കൊവിഡ് 19 പ്രതിരോധനത്തിന്റെ ഭാഗമായി ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതിന് വെളിച്ചമണച്ച് ദീപം തെളിക്കണമെന്ന പ്രധാമന്ത്രിയുടെ ആഹ്വാനത്തെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കോവിഡിനെ പ്രതിരോധിക്കാനും സമ്പദ്ഘടനയെ മടക്കിക്കൊണ്ടു വരാനും പണി വേറെ എടുക്കേണ്ടി വരുമെന്നും ധനമന്ത്രി. രാജ്യമാസകലം ഒരേസമയം വൈദ്യുതി ഉപയോഗം നിര്‍ത്തിവെച്ചുന്നത് രാജ്യത്തിന്റെ വൈദ്യുതി വിതരണ സംവിധാനമായ ദേശീയ ഗ്രിഡിനു ഭീഷണിയാണെന്നും, വൈദ്യുതി ഓഫാക്കി ലൈറ്റ് തെളിക്കണമെന്ന ആഹ്വാനം പ്രധാനമന്ത്രി തന്നെ തിരുത്തണമെന്നും ഡോ. തോമസ് ഐസക്ക്.

ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ദീപം തെളിക്കാം, പക്ഷേ, ആ സമയത്ത് ഒമ്പതു മിനിട്ടു നേരത്തേയ്ക്ക് വൈദ്യുതി സമ്പൂര്‍ണമായി ഓഫാക്കിയാല്‍ പണി കിട്ടും. ഒമ്പതു മിനിട്ടു കഴിഞ്ഞാല്‍ വൈദ്യുതി തിരിച്ചു വരില്ല. കുറച്ചു ദിവസത്തേയ്ക്ക് മെഴുകുതിരി മാത്രമായിരിക്കും വെളിച്ചത്തിന് ആശ്രയം. വൈദ്യുതി ഓഫാക്കി ദീപം തെളിക്കണമെന്ന അഭ്യര്‍ത്ഥന പ്രധാനമന്ത്രി തന്നെ തിരുത്തുന്നതാണ് നല്ലത്. കാള പെറ്റെന്ന് അദ്ദേഹം പറഞ്ഞാല്‍ കയറുമെടുത്ത് പായുന്നവരാണ് അനുയായികളെന്ന് ഇതിനു മുമ്പു നടത്തിയ ആഹ്വാനത്തില്‍ രാജ്യം കണ്ടതാണ്. ഏപ്രില്‍ അഞ്ചിനും അതാവര്‍ത്തിച്ചാല്‍, നിര്‍ണായകമായ ഈ സമയത്ത് രാജ്യം ദിവസങ്ങളോളം ഇരുട്ടിലായിപ്പോകും. രാജ്യമാസകലം ഒരേസമയം വൈദ്യുതി ഉപയോഗം നിര്‍ത്തിവെച്ചുന്നത് രാജ്യത്തിന്റെ വൈദ്യുതി വിതരണ സംവിധാനമായ ദേശീയ ഗ്രിഡിനു ഭീഷണിയാണ്.

പല സംസ്ഥാനങ്ങളിലെ വൈദ്യുതി മന്ത്രിമാരും ഇക്കാര്യത്തില്‍ കര്‍ശനമായ നിലപാടു സ്വീകരിച്ചു കഴിഞ്ഞു. അതുകൊണ്ട് അബദ്ധം മനസിലാക്കി പ്രധാനമന്ത്രി തന്നെ നിലപാടു തിരുത്തണം. ഈ സമയത്ത് രാജ്യം ഇരുട്ടിലായിപ്പോയാല്‍, നമ്മുടെ ആശുപത്രികളെ അതെങ്ങനെയാവും ബാധിക്കുക. സമാനമായ ഒരു സംഭവം 2012 ജൂലൈ അവസാനം രാജ്യത്തുണ്ടായിട്ടുണ്ട്. 2012 India blackouts എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ കാര്യങ്ങള്‍ വിശദമായി മനസിലാക്കാവുന്നതേയുള്ളൂ. ഇന്ത്യയുടെ വടക്കുകിഴക്കേ സംസ്ഥാനങ്ങള്‍ മുഴുവന്‍ സമ്പൂര്‍ണമായി രണ്ടു ദിവസത്തേയ്ക്ക് ഇരുട്ടിലായിപ്പോയി. രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി സ്തംഭനമാണ് അന്നുണ്ടായത്. അതിനേക്കാള്‍ ഗുരുതരമായ പ്രതിസന്ധിയാവും ഒരേസമയത്ത് വൈദ്യുതോപകരണങ്ങള്‍ ഓഫാക്കിയാല്‍ സംഭവിക്കുന്നത്.

സമ്പദ്ഘടനയെ മടക്കിക്കൊണ്ടു വരാന്‍ പണി വേറെ എടുക്കേണ്ടി വരും, അഭ്യര്‍ത്ഥന പ്രധാനമന്ത്രി തന്നെ തിരുത്തണമെന്ന് ധനമന്ത്രി
‘അമൃതാനന്ദമയിയും രവിശങ്കറും പോള്‍ ദിനകരനും സമ്മേളനം നടത്താറില്ലേ’, തബ് ലീഗിനെ ഒറ്റപ്പെടുത്തരുതെന്ന് ആന്ധ്രാ മുഖ്യമന്ത്രി

വീടുകളിലെ ലൈറ്റ് പ്രകാശിപ്പിക്കാന്‍ ഗ്രിഡില്‍നിന്നുള്ള ഊര്‍ജത്തിന്റെ 15 മുതല്‍ 20 ശതമാനം വരെ എടുക്കുന്നുണ്ട്. ഇത് ഒരേസമയം കൂട്ടത്തോടെ ഓഫാക്കിയാല്‍ എന്താണ് സംഭവിക്കുക? ഗ്രിഡ് സ്ഥിരത നഷ്ടപ്പെട്ട് തകര്‍ച്ചയിലെത്തും. ഗ്രിഡിന്റെ പ്രവര്‍ത്തനം സാധാരണനിലയില്‍ എത്തിക്കാന്‍ രണ്ടുമൂന്ന് ദിവസം വേണ്ടിവരും. കോവിഡിനെതിരായ നിര്‍ണായകയുദ്ധം നടക്കുന്ന ഈ ഘട്ടത്തില്‍ ഈ സ്ഥിതി രാജ്യത്തെ ഡോക്ടര്‍മാര്‍ക്കും ഇതര ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ ചിന്തിക്കേണ്ടതാണ്. എല്ലാവരും വീടുകളില്‍ അടച്ചിരിക്കെ ഇത്തരമൊരു സാഹചര്യത്തിന്റെ ആഘാതം എന്തായിരിക്കും?.

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ചാലുണ്ടാകുന്ന പ്രത്യാഘാതം മഹാരാഷ്ട്രാ വൈദ്യുതി മന്ത്രി നിതിന്‍ റാവത്ത് ഒരു വീഡിയോ മെസേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി വിളക്കുകള്‍ അണയ്ക്കാതെ വേണം വിളക്കുകള്‍ തെളിക്കേണ്ടത് എന്ന് നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ രാത്രി എട്ടു മുതല്‍ ഒമ്പതു വരെ ലോഡ് ഷെഡ്ഡിംഗ് ആലോചിക്കുകയാണ്. തമിഴ്‌നാടും ഈ വഴി ആലോചന നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ സംസ്ഥാന സര്‍ക്കാരുകളും വൈദ്യുതി മന്ത്രിമാരും ഊര്‍ജവിദഗ്ധരും മുന്നറിയിപ്പു നല്‍കിയിട്ടും കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.

ഏതായാലും കോവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായി അണിനിരക്കുകയാണെന്ന സന്ദേശത്തിന്റെ ആവിഷ്‌കാരമെന്ന നിലയില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് മെഴുകുതിരിയും മൊബൈല്‍ ടോര്‍ച്ചുമൊക്കെ തെളിക്കുന്നതില്‍ അപാകമില്ല. ഇന്ത്യയുടെ പൊതുവികാരത്തിന്റെ സാക്ഷാത്കാരമാണത്. കോവിഡിനെ പ്രതിരോധിക്കാനും സമ്പദ്ഘടനയെ മടക്കിക്കൊണ്ടു വരാനും പണി വേറെ എടുക്കേണ്ടി വരും.

നാളെ(സെപ്തംബര്‍ 5) ഒമ്പതു മണിയ്ക്ക് പ്രകാശം തെളിക്കുന്നവര്‍ വൈദ്യുതി ഓഫാക്കാതിരിക്കുക. ഈ സ്ഥിതി വിശേഷം നേരിടാന്‍ നാളെ ഹൈഡല്‍ പവര്‍ ഓഫാക്കുകയാണ് കെഎസ്ഇബി ചെയ്യുന്നത്. ജലവൈദ്യുത പദ്ധതികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിലൂടെ ഈ കുറവു മൂലമുണ്ടായേക്കാവുന്ന ഗ്രിഡ് ആഘാതം ലഘൂകരിക്കാന്‍ വേണ്ട നടപടികള്‍ കെ എസ് ഇ ബിയുടെ വിവിധ ജനറേറ്റിംഗ് സ്റ്റേഷനുകളും കളമശ്ശേരിയിലെ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററും സംയുക്തമായി സ്വീകരിച്ചിട്ടുണ്ട്.

സമ്പദ്ഘടനയെ മടക്കിക്കൊണ്ടു വരാന്‍ പണി വേറെ എടുക്കേണ്ടി വരും, അഭ്യര്‍ത്ഥന പ്രധാനമന്ത്രി തന്നെ തിരുത്തണമെന്ന് ധനമന്ത്രി
പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കല്‍ മഹാസംരംഭമെന്ന് മമ്മൂട്ടി, ‘എല്ലാവരും പങ്കാളികളാകണമെന്ന് ആഗ്രഹിക്കുന്നു’

സ്ട്രീറ്റ് ലൈറ്റുകളോ ഗൃഹോപകരണങ്ങളോ ഓഫാക്കേണ്ട

ഞായറാഴ്ച രാത്രി ഒന്‍പത് മണിമുതല്‍ ഒന്‍പത് മിനിട്ട് വൈദ്യുത ലൈറ്റുകള്‍ അണച്ച് ചെറുവെളിച്ചം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ വിശദീകരണവുമായി കേന്ദ്ര ഊര്‍ജ മന്ത്രാലയം. സ്ട്രീറ്റ് ലൈറ്റുകളോ ഗൃഹോപകരണങ്ങളോ ഓഫാക്കേണ്ടതില്ലെന്നാണ് അറിയിപ്പ്.

വിശദീകരണക്കുറിപ്പിലെ പരാമര്‍ശങ്ങള്‍

ഏപ്രില്‍ 5 ന് രാത്രി ഒന്‍പത് മണി മുതല്‍ ഒന്‍പത് മിനിട്ട് വീട്ടിലെ വൈദ്യുത ലൈറ്റുകള്‍ അണയ്ക്കാനാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. സ്ട്രീറ്റ് ലൈറ്റുകളോ ടിവി, ഫാന്‍, കംപ്യൂട്ടര്‍, റഫ്രിജറേറ്റര്‍, എസി, തുടങ്ങിയ ഗൃഹോപകരണങ്ങളോ ഓഫ് ആക്കേണ്ടതില്ല. , ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിപ്പിക്കണം. അവശ്യ സര്‍വീസ് കേന്ദ്രങ്ങളില്‍ വെളിച്ചം കെടുത്തേണ്ടതില്ല. പൊതു സംവിധാനങ്ങള്‍, മുനിസിപ്പല്‍ സേവനകേന്ദ്രങ്ങള്‍, ഓഫീസുകള്‍, പൊലീസ് സ്റ്റേഷനുകള്‍, നിര്‍മ്മാണ കമ്പനികള്‍ തുടങ്ങി, ലോക്ക് ഡൗണിലും പ്രവര്‍ത്തിക്കുന്ന അവശ്യ സ്ഥാപനങ്ങളില്‍ വെളിച്ചം അണയ്‌ക്കേണ്ടതില്ല.

Also Read: ‘5% പേര്‍ ചെയ്യുന്നത് 95% പ്രവര്‍ത്തിക്കും’; മോദിയുടെ വെളിച്ചം തെളിയിക്കല്‍ ആഹ്വാനത്തില്‍ അശാസ്ത്രീയ വാദവുമായി പത്മശ്രീ ഡോക്ടര്‍

വൈദ്യുതി ഉപയോഗം പൊടുന്നനെ കുറയുമ്പോള്‍ വോള്‍ട്ടേജ് അസ്ഥിരതയ്ക്ക് ഇടയായി, പ്രസരണ സംവിധാനങ്ങളില്‍ പൊട്ടിത്തെറിയോ വൈദ്യുതോപകരണങ്ങളില്‍ കേടുപാടുകളോ ഉണ്ടാക്കിയേക്കാമെന്ന വിമര്‍ശനങ്ങളിലും മന്ത്രാലയം വിശദീകരണം നല്‍കുന്നു. ഈ പ്രത്യേക സമയത്ത് അതിനനുസൃതമായി വൈദ്യുത ക്രമീകരണം ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. അതിനായി പ്രത്യേക പ്രോട്ടോകോള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നുമാണ് അറിയിപ്പ്. ഞായറാഴ്ച രാത്രിയില്‍ ലൈറ്റുകള്‍ മുഴുവന്‍ ഓഫ് ചെയ്യുന്നത് വൈദ്യുത പ്രസരണ സംവിധാനങ്ങളില്‍ പൊട്ടിത്തെറികള്‍ക്ക് ഇടയാക്കിയേക്കാമെന്ന് ഡോ. ശശി തരൂര്‍ എംപി, മഹാരാഷ്ട്ര ഊര്‍ജ മന്ത്രി നിതിന്‍ റാവത്ത് തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in