‘അവശ്യ സേവനക്കാര്‍ക്ക് പാസ്’; വീടിന് പുറത്തിറങ്ങി തെറ്റായ വിവരം നല്‍കിയാല്‍ നടപടിയെന്നും ഡിജിപി 

‘അവശ്യ സേവനക്കാര്‍ക്ക് പാസ്’; വീടിന് പുറത്തിറങ്ങി തെറ്റായ വിവരം നല്‍കിയാല്‍ നടപടിയെന്നും ഡിജിപി 

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നടപ്പിലായ സാഹചര്യത്തില്‍ അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രത്യേക പാസ് നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അടിയന്തര സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പ്രസ്തുത പാസ് കയ്യില്‍ കരുതണം. ഇതിന്റെ വിതരണം അതാത് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍വഹിക്കുമെന്നും ഡിജിപി തിരുവനന്തപുരത്ത് അറിയിച്ചു. മരുന്ന് കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് വിലക്കില്ല.

‘അവശ്യ സേവനക്കാര്‍ക്ക് പാസ്’; വീടിന് പുറത്തിറങ്ങി തെറ്റായ വിവരം നല്‍കിയാല്‍ നടപടിയെന്നും ഡിജിപി 
‘കവര്‍ ഒന്നിന് 59 രൂപ, മൂന്നെണ്ണത്തിന് 177, പരസ്യമുള്ള ബാഗ് എന്തിന് വാങ്ങണം’ ; കൊവിഡ് 19 ദുരിതത്തിലും കടുത്ത ചൂഷണമെന്ന് രതീഷ് വേഗ 

അതേസമയം സ്വകാര്യ വാഹനങ്ങളുമായി പുറത്തിറങ്ങുന്നവര്‍ പരിശോധകര്‍ക്ക് ഉദ്ദേശം വിശദീകരിച്ച് സത്യവാങ്മൂലം നല്‍കണം. അതില്‍ പറയുന്ന കാര്യങ്ങള്‍ അധികൃതര്‍ പരിശോധിക്കും. തെറ്റായ വിവരങ്ങളാണ് നല്‍കുന്നതെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കരുതിയാല്‍ മതി. അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനും അടിയന്തര സേവനങ്ങള്‍ക്കും വേണ്ടി മാത്രമേ ഓട്ടോയും ടാക്‌സിയും നിരത്തിലിറങ്ങാവൂവെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in