സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും പൂട്ടും ; കാസര്‍കോട് പൂര്‍ണ ലോക്ക് ഡൗണ്‍, 3 ജില്ലകളില്‍ കടുത്ത നിയന്ത്രണം 

സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും പൂട്ടും ; കാസര്‍കോട് പൂര്‍ണ ലോക്ക് ഡൗണ്‍, 3 ജില്ലകളില്‍ കടുത്ത നിയന്ത്രണം 

കൊവിഡ് 19 പടരുന്നതിനാല്‍ കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കില്ല. അവശ്യവസ്തുക്കള്‍ വീടുകളില്‍ എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. വ്യാപാരികളുമായി ഇതുസംബന്ധിച്ച് ധാരണയുണ്ടാക്കും. കൂടാതെ പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മറ്റുള്ളയിടങ്ങളില്‍ ഭാഗിക നിയന്ത്രണവുമാണ് വരുത്തുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടച്ചിടും.

സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും പൂട്ടും ; കാസര്‍കോട് പൂര്‍ണ ലോക്ക് ഡൗണ്‍, 3 ജില്ലകളില്‍ കടുത്ത നിയന്ത്രണം 
‘അമാവാസിയില്‍ വൈറസ് പരമാവധി കരുത്താര്‍ജിക്കും, കയ്യടിയും ശംഖൂതലും അവയെ നശിപ്പിക്കും’; അശാസ്ത്രീയ വാദവുമായി ബച്ചന്‍ 

കാസര്‍കോട് ജില്ലയിലെ മുഴുവന്‍ ബെവ്‌റേജസ് വില്‍പ്പന കേന്ദ്രങ്ങളും പൂട്ടും. മറ്റ് ജില്ലകളിലെ ബെവ്‌റേജസ് ഔട്ട്‌ലെറ്റ് പൂട്ടുന്നില്ലെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. ചില ജില്ലകള്‍ പൂര്‍ണമായി അടയ്ക്കണമന്ന് സര്‍ക്കാരിന് കേന്ദ്ര നിര്‍ദേശമുണ്ടെങ്കിലും കാസര്‍കോട് ഒഴികെയുള്ളവ ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കണ്ണൂര്‍ കാസര്‍കോട് ജില്ലാ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. റോഡുകളിലും പാലങ്ങളിലും ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് നിരീക്ഷണവും കര്‍ശനമാക്കിയിട്ടുണ്ട്. ചുരുക്കം ബസുകള്‍ മാത്രമേ ജില്ലയ്ക്കുള്ളില്‍ സര്‍വീസ് നടത്തുന്നുള്ളൂ.

Related Stories

No stories found.
logo
The Cue
www.thecue.in