വഴിയാത്രക്കാരെ തടഞ്ഞ് സദാചാര പൊലീസിംഗ്, പത്തനംതിട്ട സ്വദേശിക്കെതിരെ കലക്ടര്‍ക്ക് പരാതി

വഴിയാത്രക്കാരെ തടഞ്ഞ് സദാചാര പൊലീസിംഗ്, പത്തനംതിട്ട സ്വദേശിക്കെതിരെ കലക്ടര്‍ക്ക് പരാതി

ജനതാ കര്‍ഫ്യൂവിന്റെ പേരില്‍ മാര്‍ച്ച് 22ന് വഴിയാത്രക്കാരെ തടഞ്ഞ് നിര്‍ത്തി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും സദാചാര പൊലീസിംഗ് നടത്തുകയും ചെയ്ത ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ പ്രതിനിധിക്കെതിരെ ജില്ലാ കലക്ടര്‍ക്കും എസ.പിക്കും പരാതി.. പത്തനംതിട്ട മീഡിയ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനത്തിനെതിരെ കേസെടുത്തതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു.

പത്തനംതിട്ട നഗരത്തില്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി പോകുന്നവരെ തടഞ്ഞുനിര്‍ത്തി ഫേസ്ബുക്ക് ലൈവ് വഴി ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. 'പത്തനംതിട്ട മീഡിയ' എന്ന പേരില്‍ വരുന്ന ഫേസ്ബുക്ക് ലൈവുകള്‍, വാര്‍ത്തകള്‍ എന്നിവയ്ക്ക് പത്തനംതിട്ട പ്രസ്‌ക്ലബ്ബുമായോ കേരള പത്രപ്രവര്‍ത്തക യൂണിയനുമായോ യാതൊരു ബന്ധവുമില്ലെന്ന് പത്തനംതിട്ട പ്രസ് ക്ലബ്ബ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പത്തനം തിട്ട പ്രസ് ക്ലബ്ബ് പ്രസ്താവന

'പത്തനംതിട്ട മീഡിയ' എന്ന പേരില്‍ വരുന്ന ഫേസ്ബുക്ക് ലൈവുകള്‍, വാര്‍ത്തകള്‍ എന്നിവയ്ക്ക് പത്തനംതിട്ട പ്രസ്‌ക്ലബ്ബുമായോ കേരള പത്രപ്രവര്‍ത്തക യൂണിയനുമായോ യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കട്ടെ. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ആള്‍ക്കോ അയാളുമായി ബന്ധപ്പെട്ട സ്ഥാപനത്തിനോ പത്തനംതിട്ട പ്രസ്‌ക്ലബ്ബില്‍ പ്രവേശനാനുമതി നേരത്തെ തന്നെ നിഷേധിച്ചിട്ടുള്ളതുമാണ്. സ്വയം മാധ്യമ പ്രവര്‍ത്തകന്‍ ചമഞ്ഞ് ഇയാള്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍ക്കും സദാചാര പൊലീസിങിനും പത്തനംതിട്ടയിലെ മാധ്യമ സമൂഹത്തിന് ഉത്തരവാദിത്വം ഇല്ലാത്തതുമാകുന്നു. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട പ്രസ്‌ക്ലബ്ബ് കലക്ടര്‍ക്കും എസ്പിക്കും പരാതിയും നല്‍കിയിട്ടുണ്ട്.

വഴിയാത്രക്കാരെ തടഞ്ഞ് സദാചാര പൊലീസിംഗ്, പത്തനംതിട്ട സ്വദേശിക്കെതിരെ കലക്ടര്‍ക്ക് പരാതി
ദിവസക്കൂലി കൊണ്ട് മാത്രം ജീവിക്കുന്ന മനുഷ്യരോട് കരുതല്‍ വേണം, നമ്മുക്ക് രക്ഷ വീട് മാത്രമെന്ന് മമ്മൂട്ടി

Related Stories

No stories found.
logo
The Cue
www.thecue.in