മദ്യം ഓണ്‍ലൈന്‍ ആയി വീടുകളിലെത്തിക്കണമെന്ന ആവശ്യം; ഹര്‍ജിക്കാരന് വന്‍ പിഴ ചുമത്തി ഹൈക്കോടതി 

മദ്യം ഓണ്‍ലൈന്‍ ആയി വീടുകളിലെത്തിക്കണമെന്ന ആവശ്യം; ഹര്‍ജിക്കാരന് വന്‍ പിഴ ചുമത്തി ഹൈക്കോടതി 

സംസ്ഥാനത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ മദ്യം ഓണ്‍ലൈന്‍ ആയിവീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിക്കാരന് വന്‍ തുക പിഴ ചുമത്തി ഹൈക്കോടതി. ഹര്‍ജി നിരാകരിച്ചുകൊണ്ട് ആലുവ സ്വദേശി ജി. ജ്യോതിഷിന് കോടതി അന്‍പതിനായിരം രൂപ പിഴ ചുമത്തുകയായിരുന്നു. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടേതാണ് നടപടി. ദിവസം മൂന്ന് മുതല്‍ നാല് ലക്ഷം വരെ ആളുകള്‍ മദ്യം വാങ്ങുന്നുണ്ട്. ബീവറേജ് വില്‍പ്പന ശാലകളില്‍ ക്യൂനിന്ന് മദ്യം വാങ്ങുന്നത് കൊവിഡ് 19 പടരാന്‍ ഇടയാക്കും.

മദ്യം ഓണ്‍ലൈന്‍ ആയി വീടുകളിലെത്തിക്കണമെന്ന ആവശ്യം; ഹര്‍ജിക്കാരന് വന്‍ പിഴ ചുമത്തി ഹൈക്കോടതി 
‘കൊറോണ വൈറസ് ബാധ കാട്ടുതീ പോലെ, പടര്‍ന്നാല്‍ ലക്ഷങ്ങള്‍ മരിക്കാം’; മുന്നറിയിപ്പുമായി യുഎന്‍ മേധാവി 

ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശം നല്‍കുന്നുമുണ്ട്. ഈ സാഹചര്യം പരിഗണിച്ച് മദ്യം ഓണ്‍ലൈന്‍ ആയി വീട്ടിലെത്തിക്കാന്‍ ബെവ്‌കോയ്ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ അപേക്ഷകന്‍ കോടതി നടപടികളെ പരിഹസിക്കുകയാണെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ ഹര്‍ജി തള്ളി പിഴ ചുമത്തിയത്. അടിയന്തര പ്രാധാന്യം ഉള്ള വിഷയമാണെന്ന് കാണിച്ചായിരുന്നു ഹര്‍ജി പരിഗണനയില്‍ കൊണ്ടുവന്നത്.

മദ്യം ഓണ്‍ലൈന്‍ ആയി വീടുകളിലെത്തിക്കണമെന്ന ആവശ്യം; ഹര്‍ജിക്കാരന് വന്‍ പിഴ ചുമത്തി ഹൈക്കോടതി 
‘രാജ്യത്ത് കൊവിഡ് 19 കേസുകള്‍ ആയിരം കടക്കും’ ; അടുത്ത 14 ദിവസങ്ങളില്‍ സംഭവിക്കാവുന്നതിനെക്കുറിച്ച് മുരളി തുമ്മാരുകുടി 

ഇത്തരം ഹര്‍ജിക്കാര്‍ പൗരധര്‍മത്തിന്റെ അടിസ്ഥാനം എന്തെന്ന് പോലും മനസ്സിലാക്കുന്നില്ലെന്നായിരുന്നു ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ പരാമര്‍ശം. സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടാത്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരുന്നു. എന്നാല്‍ പൂട്ടേണ്ടെന്ന തീരുമാനം മാറ്റില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ബാറുകളും മദ്യവില്‍പ്പന ശാലകളും അടച്ചിടേണ്ടതില്ലെന്നും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മതിയെന്നുമാണ് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ ധാരണയായത്.

Related Stories

No stories found.
logo
The Cue
www.thecue.in