‘ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്കെത്തിയാല്‍ മതി ; സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണം

‘ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്കെത്തിയാല്‍ മതി ; സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണം

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്ക് നിയന്ത്രണം. തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് 31 വരെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പകുതി ജീവനക്കാര്‍ മാത്രം ഒരു ദിവസം ജോലിക്ക് എത്തിയാല്‍ മതി. ശനിയാഴ്ചകളില്‍ അവധിയായിരിക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഓഫീസിലെത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. തിങ്കളാഴ്ച ഓഫീസിലെത്തുന്ന ജീവനക്കാര്‍ക്ക് ചൊവ്വാഴ്ച അവധി ലഭിക്കുന്ന രീതിയിലാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നത്. ഇതനുസരിച്ച് സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനം ക്രമീകരിക്കാന്‍ ഉത്തരവില്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.

‘ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്കെത്തിയാല്‍ മതി ; സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണം
മദ്യം ഓണ്‍ലൈന്‍ ആയി വീടുകളിലെത്തിക്കണമെന്ന ആവശ്യം; ഹര്‍ജിക്കാരന് വന്‍ പിഴ ചുമത്തി ഹൈക്കോടതി 

കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രം ഇളവുകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുമായി സംസ്ഥാന സര്‍ക്കാരും രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in