ബിജെപിയുടെ അഞ്ച് സവിശേഷതകള്‍; സിബിഎസ്ഇ പരീക്ഷയിലെ ചോദ്യം വിവാദമാകുന്നു

ബിജെപിയുടെ അഞ്ച് സവിശേഷതകള്‍; സിബിഎസ്ഇ പരീക്ഷയിലെ ചോദ്യം വിവാദമാകുന്നു

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ ബിജെപിയെക്കുറിച്ചുള്ള ചോദ്യം വിവാദമാകുന്നു. സാമൂഹ്യശാസ്ത്ര പരീക്ഷയിലാണ് ബിജെപിയുടെ അഞ്ച് സവിശേഷതകള്‍ എഴുതാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചോദ്യത്തിന്റെ ഉത്തരത്തിന് അഞ്ച് മാര്‍ക്കാണ് ലഭിക്കുക.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിജെപിയുടെ അഞ്ച് സവിശേഷതകള്‍; സിബിഎസ്ഇ പരീക്ഷയിലെ ചോദ്യം വിവാദമാകുന്നു
കേരളം മാതൃക; കൊവിഡ് കാലത്ത് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ഉറപ്പിക്കുന്നതിന് സുപ്രീംകോടതിയുടെ പ്രശംസ

ഇന്ന് നടന്ന സാമൂഹ്യശാസ്ത്ര പരീക്ഷയില്‍ മൂന്ന് സെറ്റ് ചോദ്യങ്ങളാണ് ഉള്ളത്. ഇതില്‍ രണ്ടാമത്തെ സെറ്റിലാണ് ബിജെപിയെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. 31മത്തെ ചോദ്യമാണിത്.

ബിജെപിയുടെ അഞ്ച് സവിശേഷതകള്‍; സിബിഎസ്ഇ പരീക്ഷയിലെ ചോദ്യം വിവാദമാകുന്നു
‘മദ്യത്തില്‍ തേനൊഴിച്ച് കുടിച്ചാല്‍ കൊറോണയെ പേടിക്കേണ്ടെന്ന് വ്യാജപ്രചരണം’; വ്‌ളോഗര്‍ അറസ്റ്റില്‍   

സെക്ഷന്‍ സി വിഭാഗത്തിലെ മറ്റ് ചോദ്യങ്ങള്‍ ഓപ്ഷണലാണ്. എന്നാല്‍ ബിജെപിയുടെ പ്രത്യേകതകളെക്കുറിച്ചുള്ള ചോദ്യം നിര്‍ബന്ധമായും എഴുതേണ്ട ചോദ്യമാണ്. ബിജെപിയെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്തിയതിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in