Around us

‘മൈ ലോര്‍ഡ് എന്നോ യുവര്‍ ലോര്‍ഡ്ഷിപ്പ് എന്നോ വിളിക്കേണ്ട’; അഭിഭാഷകരോട് ജസ്റ്റിസ് സി മുരളീധര്‍ 

മൈ ലോര്‍ഡ് എന്നോ യുവര്‍ ലോര്‍ഡ്ഷിപ്പ് എന്നോ തന്നെ അഭിസംബോധന ചെയ്യേണ്ടതില്ലെന്ന് അഭിഭാഷകരോട് ജസ്റ്റിസ് സി മുരളീധര്‍. ഡല്‍ഹിയില്‍ നിന്ന് സ്ഥലം മാറ്റപ്പെട്ട അദ്ദേഹം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് അഭിഭാഷകര്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയത്. മാര്‍ച്ച് 6 നാണ് ജസ്റ്റിസ് സി മുരളീധര്‍ പദവിയേറ്റെടുത്തത്. ഫെബ്രുവരി 26 ന് അര്‍ധരാത്രിയോടെ കൊളീജിയം തിടുക്കപ്പെട്ട് ഇദ്ദേഹത്തെ സ്ഥലം മാറ്റുകയായിരുന്നു.

Also Read: ‘നിങ്ങളുടെ വിജയം കൊണ്ട് അവരെ കൊല്ലുക, പുഞ്ചിരിയാല്‍ സംസ്‌കരിക്കുക’; ക്ലീന്‍ചിറ്റിന് പിന്നാലെ നിലപാട് വ്യക്തമാക്കി വിജയ് 

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് വീഴ്ചയ്‌ക്കെതിരെ അദ്ദേഹം തുറന്നടിച്ചിരുന്നു. വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയ മൂന്ന് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാതിരുന്നതിലാണ് ഡല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്. തൊട്ടുപിന്നാലെ അര്‍ധരാത്രി ഇദ്ദേഹത്തെ സ്ഥലംമാറ്റി കൊളീജിയത്തിന്റെ ഉത്തരവ് പുറത്തുവന്നു. കേന്ദ്ര ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇതെന്ന് ആക്ഷേപവുമുയര്‍ന്നിരുന്നു.

Also Read: കൊറോണ ജാഗ്രത ലംഘിച്ച് രജിത് കുമാറിന് സ്വീകരണം, 75 പേര്‍ക്കെതിരെ കേസെടുത്തെന്ന് കലക്ടര്‍

മൈ ലോര്‍ഡ്, യുവര്‍ ലോര്‍ഡ്ഷിപ്പ് വിളികള്‍ക്ക് പകരം സര്‍ എന്ന് അഭിസംബോധന ചെയ്താല്‍ മതിയെന്ന് ചണ്ഡീഗഡ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ മുന്‍പ് അഭിഭാഷകര്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായി ഒഴിവാക്കാന്‍ സാധിച്ചിരുന്നില്ല. ബ്രിട്ടീഷ് കാലത്തെ രീതിക്ക് അറുതിവരുത്തുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം