Around us

കോവിഡ് 19: ടൂറിസം, വ്യോമയാന മേഖലകള്‍ക്ക് 8,500 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് വിദഗ്ധര്‍ 

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിസ സ്‌പെന്‍ഷന്‍ നടപ്പിലാക്കിയതോടെ രാജ്യത്തെ യാത്ര, ടൂറിസം മേഖലയ്ക്ക് വന്‍നഷ്ടമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. 8500 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഒരു മാസത്തേക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുകയും, ഹോട്ടല്‍, വ്യോമയാന, യാത്രാ മേഖലയിലെ മുഴുവന്‍ തൊഴില്‍ നഷ്ടത്തിനും ഇടയാക്കുകയും ചെയ്യുമെന്ന് ഇവര്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് (ഐഎടിഒ)ഉള്‍പ്പടെ ഈ മേഖലകളിലെ തൊഴില്‍ നഷ്ടം മുന്‍കൂട്ടി കാണുന്നുണ്ട്. ഒരു മാസത്തേക്ക് വിസ താല്‍ക്കാലികമായി നിര്‍ത്തുകയും പരിമിതമായ ഗേറ്റ്വേ നഗരങ്ങളിലൂടെ ഇന്‍ ബൗണ്ട് യാത്ര മാത്രം അനുവദിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്ത്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതുമുതല്‍ ഇന്ത്യയിലെ വ്യോമയാന, ടൂറിസം വ്യവസായങ്ങളെ പ്രതികൂലമായി ബാധിച്ചതായി അന്താരാഷ്ട്ര വ്യവസായ സംഘടനയായ അസോചത്തിന്റെ ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി കൗണ്‍സില്‍ ചെയര്‍മാന്‍ സുഭാഷ് ഗോയല്‍ പറഞ്ഞു. 'വിസകളൊന്നും സാധുതയില്ലെങ്കില്‍, അടുത്ത പത്ത് ദിവസത്തിനുള്ളില്‍ ഈ യാത്രാ, ടൂറിസം വ്യവസായം ഒരു വെര്‍ച്വല്‍ സ്റ്റോപ്പിലെത്തുമെന്നും എല്ലാവരും ചെലവ് കുറയ്ക്കുകയും അവശ്യേതര ജീവനക്കാരെ പിരിച്ചുവിടാനും അധിക ജീവനക്കാരെ നിയമിക്കുന്നത് നിര്‍ത്താനും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ബ്രിട്ടനില്‍ നിന്നെത്തിയ വിനോദസഞ്ചാരിക്ക് കോവിഡ്; അധികൃതരുടെ കണ്ണുവെട്ടിച്ച് ദുബായിലേക്ക് കടക്കാന്‍ ശ്രമം 

നവംബര്‍ മുതല്‍ കൊറോണ വൈറസ് വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ ഹോട്ടല്‍ മുറി റദ്ദാക്കല്‍ ആരംഭിക്കുകയും അത് 80 ശതമാനം കടക്കുകയും ചെയ്തുവെന്നാണ് ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ (FHRAI) വൈസ് പ്രസിഡന്റ് ഗുര്‍ബാക്‌സിഷ് സിംഗ് കോഹ്ലി പറഞ്ഞത്. എന്‍ആര്‍ഐ ഉള്‍പ്പെടെ പുതിയ ബുക്കിംഗുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുന്നു. ടൂറിസം വരുമാനത്തിന്റെ 60 ശതമാനവും ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലാണ്. ചെറുകിട, ഇടത്തരം ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, കാര്‍ വാടകയ്ക്ക് കൊടുക്കുന്ന കമ്പനികള്‍ എന്നിവ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ജീവനക്കാരോട് ശമ്പളമില്ലാതെ അവധിക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യമാണിപ്പോള്‍.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം