‘ഹാന്‍ഡ്‌ഷേക് വേണ്ട’, ഇന്ത്യന്‍ സ്‌റ്റൈല്‍ ഏറ്റെടുത്ത് ലോകനേതാക്കള്‍;  നമസ്‌തേ പറഞ്ഞ് ട്രംപും 

‘ഹാന്‍ഡ്‌ഷേക് വേണ്ട’, ഇന്ത്യന്‍ സ്‌റ്റൈല്‍ ഏറ്റെടുത്ത് ലോകനേതാക്കള്‍; നമസ്‌തേ പറഞ്ഞ് ട്രംപും 

Published on

ലോകം മുഴുവന്‍ കൊറോണഭീതിയിലായിരിക്കെ ഹസ്തദാനത്തിന് പകരം ഇന്ത്യന്‍ സ്റ്റൈല്‍ ഏറ്റെടുത്തിരിക്കുകയാണ് ലോകനേതാക്കള്‍. വൈറ്റ് ഹൗസിലെത്തിയ ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കറും ഡൊണാള്‍ഡ് ട്രെപും നമസേതേ രീതിയില്‍ കൈകള്‍ കൂപ്പിയാണ് പരസ്പരം അഭിവാദ്യം ചെയ്തത്. ഹസ്തദാനം രോഗം പകരുന്നതിന് കാരണമാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഈ രീതി അത്യാവശ്യമാണെന്നാണ് ഇരുനേതാക്കളും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും സ്‌പെയിന്‍ രാജാവും രാജ്ഞിയുമായുള്ള കൂടിക്കാഴ്ചയിലും ശ്രദ്ധേയമായത് 'നമസ്‌തേ' തന്നെയായിരുന്നു. പരമ്പരാഗതമായി ചെയ്തുവരുന്ന ഹസ്തദാനം ഒഴിവാക്കിയാണ് കൈകള്‍കൂപ്പി നേതാക്കള്‍ അഭിവാദ്യം ചെയ്തത്.

‘ഹാന്‍ഡ്‌ഷേക് വേണ്ട’, ഇന്ത്യന്‍ സ്‌റ്റൈല്‍ ഏറ്റെടുത്ത് ലോകനേതാക്കള്‍;  നമസ്‌തേ പറഞ്ഞ് ട്രംപും 
കൊറോണ വൈറസ്: ഇറ്റലിയില്‍ കുടുങ്ങിയവരില്‍ പട്ടാമ്പി എംഎല്‍എയുടെ ഭാര്യയും 

ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന്‍ ലണ്ടനില്‍ നടന്ന കോമണ്‍വെല്‍ത് ഇവന്റില്‍ അതിഥികളെ സ്വാഗതം ചെയ്തത് കൈകള്‍ കൂപ്പിയായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ജനങ്ങള്‍ ഹസ്തദാനം ഒഴിവാക്കണമെന്ന് യൂറോപ്യന്‍ പപ്ലിക് ഹെല്‍ത്ത് അതോറിറ്റിയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

logo
The Cue
www.thecue.in