കരുണ സംഗീത നിശ: സാമ്പത്തിക തട്ടിപ്പ് നടന്നിട്ടില്ലെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍ 

കരുണ സംഗീത നിശ: സാമ്പത്തിക തട്ടിപ്പ് നടന്നിട്ടില്ലെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍ 

കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പോ ക്രമക്കേടോ നടന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തല്‍. നല്‍കിയതില്‍ ഏറെയും സൗജന്യ ടിക്കറ്റുകളാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ കാലതാമസം വരുത്തിയതില്‍ സംഘാടകര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ടെന്ന് 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പരിപാടിയില്‍ 3978 പേര്‍ പങ്കെടുത്തെന്നും ഇതില്‍ 3070 പേര്‍ സൗജന്യമായാണ് പരിപാടി കണ്ടതെന്നും അന്വേഷണത്തില്‍ വ്യക്തമായി. 621,970 ലക്ഷം രൂപ മാത്രമാണ് ടിക്കറ്റ് വില്‍പനയിലൂടെ ലഭിച്ചത്, സംഘാടകര്‍ക്ക് 21 ലക്ഷം രൂപ ചെലവായതായുമാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അന്വേഷണ സംഘം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.

കരുണ സംഗീത നിശ: സാമ്പത്തിക തട്ടിപ്പ് നടന്നിട്ടില്ലെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍ 
കരുണ പണമിടപാടില്‍ എത്രയും വേഗം അന്വേഷണം വേണം, മുഖ്യമന്ത്രിക്ക് കത്തയച്ച് ആഷിക് അബുവും ബിജിബാലും ഷഹബാസും ഉള്‍പ്പെടെയുള്ളവര്‍

പ്രളയ ബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ കരുണ സംഗീതനിശയിലൂടെ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയില്ലെന്നായിരുന്നു ആരോപണം. 2019 നവംബര്‍ ഒന്നിനായിരുന്നു കരുണ എന്ന പേരില്‍ സംഗീത നിശ നടത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in