‘ഫെബ്രുവരി 27ന് ശേഷം വിദേശത്തു നിന്നെത്തിയവര്‍ റിപ്പോര്‍ട്ട് ചെയ്യണം’; ആരോഗ്യവകുപ്പിന്റെ നിര്‍ദേശം 

‘ഫെബ്രുവരി 27ന് ശേഷം വിദേശത്തു നിന്നെത്തിയവര്‍ റിപ്പോര്‍ട്ട് ചെയ്യണം’; ആരോഗ്യവകുപ്പിന്റെ നിര്‍ദേശം 

കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങലുടെ ഭാഗമായി ഫെബ്രുവരി 27ന് ശേഷം വിദേശരാജ്യങ്ങളില്‍ നിന്ന് പത്തനംതിട്ട ജില്ലയിലെത്തിയ വിദേശികളും സ്വദേശികളും ഉള്‍പ്പടെയുള്ള എല്ലാവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് പത്തനംതിട്ട ഡിഎംഒ. ടോള്‍ ഫ്രീ നമ്പറിലോ, കണ്‍ട്രോള്‍ റൂം നമ്പറുകളിലോ ഇതിനായി ബന്ധപ്പെടാം. ( 1077(ടോള്‍ ഫ്രീ നമ്പര്‍), 0468-2228220, 0468-2322515, 9188293118, 9188803119).

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൊതുപരിപാടികള്‍, മതപരമായ ചടങ്ങുകള്‍, വിവാഹം തുടങ്ങിയവ പരമാവധി ഒഴിവാക്കുകയോ ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുകയും വേണമെന്നും ഡിഎംഒ പറഞ്ഞു. മറ്റുരാജ്യങ്ങളില്‍ നിന്ന് ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിക്ക് എത്തിയവരുടെ ദൈനംദിന കണക്ക് ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്.

‘ഫെബ്രുവരി 27ന് ശേഷം വിദേശത്തു നിന്നെത്തിയവര്‍ റിപ്പോര്‍ട്ട് ചെയ്യണം’; ആരോഗ്യവകുപ്പിന്റെ നിര്‍ദേശം 
‘ഏറ്റവും തരംതാണത്, പ്രതിപക്ഷത്തെയോര്‍ത്ത് ലജ്ജിക്കുന്നു’; ചെന്നിത്തലയ്ക്ക് മറുപടിയുമായി ഷാന്‍ റഹ്മാന്‍ 

അതേസമയം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഇന്റര്‍നെറ്റ് ഉപഭോഗത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വര്‍ധന കൈകാര്യം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യം നേരിടാന്‍ പൂര്‍ണമായും സജ്ജമാണെന്നാണ് സേവനദാതാക്കള്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in