ഒരേ കേസില്‍ താന്‍ ഇരയും പ്രതിയുമെന്ന ദിലീപിന്റെ വാദം തള്ളി ഹൈക്കോടതി ; കുറ്റപത്രം വിഭജിക്കില്ല  

 ഒരേ കേസില്‍ താന്‍ ഇരയും പ്രതിയുമെന്ന ദിലീപിന്റെ വാദം തള്ളി ഹൈക്കോടതി ; കുറ്റപത്രം വിഭജിക്കില്ല  

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം വിഭജിക്കണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഒറ്റക്കേസായി തന്നെ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.നടിയെ ആക്രമിച്ച കേസും പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയതും രണ്ടായി പരിഗണിക്കണമെന്നായിരുന്നു നടന്റെ ഹര്‍ജി. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കേസില്‍ താന്‍ ഇരയാണെന്നും ഒരേ കേസില്‍ പ്രതിയായും ഇരയായും കണക്കാക്കുന്നത് ഒഴിവാക്കണമെന്നും നടന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയതല്ലെന്നും നടിയെ ആക്രമിച്ചതിനുള്ള പ്രതിഫലം കൈക്കലാക്കാന്‍ ശ്രമിച്ചതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിനെ വിളിച്ചത് നടിയെ ആക്രമിച്ച കേസിന്റെ തുടര്‍ച്ചയാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് ദിലീപിന്റെ ഹര്‍ജി കോടതി നിരാകരിക്കുകയായിരുന്നു.

Related Stories

The Cue
www.thecue.in