കൊറോണ വൈറസ് ബാധ : മാസ്‌കിന് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് അധികൃതര്‍ 

കൊറോണ വൈറസ് ബാധ : മാസ്‌കിന് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് അധികൃതര്‍ 

Published on

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാസ്‌കുകള്‍ക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് അമിത വില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം കളക്ടര്‍ എസ് സുഹാസ്. മാസ്‌കിന്റെ ക്ഷാമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില വ്യാപാരികള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് അമിത വില ഈടാക്കുകയാണ് ഇത്തരം നടപടികള്‍ പരിശോധിച്ച് ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദുരന്തനിവരാണ നിയമം 2005 ലെ വകുപ്പുകള്‍ പ്രകാരമാണ് നടപടികള്‍ സ്വീകരിക്കുകയെന്നും അദ്ദേഹം അറിയിക്കുന്നു. രണ്ടാമതും സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചതോടെ ഭീതിയില്‍ ആളുകള്‍ മാസ്‌ക് വാങ്ങി ഉപയോഗിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇതോടെ മാസ്‌കിന് ദൗര്‍ലഭ്യം നേരിടുന്നു. അതിനിടെയാണ് പൂഴ്ത്തിവെപ്പും അരങ്ങേറുന്നത്. ഇതോടെ ആവശ്യമുള്ളവര്‍ക്ക് ലഭിക്കാത്ത സ്ഥിതിയുണ്ട്.

 കൊറോണ വൈറസ് ബാധ : മാസ്‌കിന് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് അധികൃതര്‍ 
‘സ്വയം ചികിത്സയിലൂടെ ലക്ഷണങ്ങള്‍ മറയ്ക്കരുത്’; വിദേശയാത്രാ വിവരങ്ങള്‍ സ്വമേധയാ നല്‍കാത്തവര്‍ക്കെതിരെ നടപടിയെന്നും ആരോഗ്യവകുപ്പ്

ലഭ്യമാകുന്ന ഇടങ്ങളില്‍ തന്നെ വന്‍ വില നല്‍കുകയും വേണം. പൂഴ്ത്തിവെപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. കൂടുതല്‍ മാസ്‌ക് ലഭ്യമാക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാസ്‌കുകള്‍ എല്ലാവരും ധരിക്കേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. കൊറോണ ബാധിതര്‍, രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, ഇവരെ പരിചരിക്കുന്നവര്‍ ഇവരോട് അടുത്തിടപഴകുന്നവര്‍ കൊറോണ ബാധിത മേഖലകളില്‍ നിന്ന് എത്തിയവര്‍ എന്നിവരേ നിലവില്‍ മാസ്‌ക് ധരിക്കേണ്ടതുള്ളൂവെന്നും ആരോഗ്യവിദഗ്ധര്‍ വിശദീകരിക്കുന്നു. അതേസമയം ജില്ലയില്‍ രോഗപ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ച കളക്ടര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി.

 കൊറോണ വൈറസ് ബാധ : മാസ്‌കിന് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് അധികൃതര്‍ 
‘ആരോഗ്യ വകുപ്പിനെ അറിയിച്ചില്ല’; പത്തനംതിട്ടയില്‍ രോഗബാധിതരുടെ അവകാശവാദം തള്ളി കളക്ടര്‍ 

രോഗബാധ സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കൂടെയുള്ള മാതാപിതാക്കള്‍ ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിച്ചിട്ടില്ല. നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 13 പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. പനി, ചുമ, ജലദോഷം, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതുഇടങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. കൊവിഡ്-19 സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും രോഗലക്ഷണങ്ങളുമായി എത്തുന്നവര്‍ മാത്രം നിലവില്‍ ശരീരസ്രവ പരിശോധനയ്ക്ക് വിധേയരായാല്‍ മതി. നിലവില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ 28 ദിവസംവരെ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നിരീക്ഷണത്തില്‍ തന്നെ തുടരണം.

 കൊറോണ വൈറസ് ബാധ : മാസ്‌കിന് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് അധികൃതര്‍ 
എറണാകുളത്ത് മൂന്ന് വയസ്സുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു ; നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ 

ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്ന മതപരമായ ചടങ്ങളുകളില്‍ നിന്നും സ്വകാര്യ ചടങ്ങുകളില്‍ നിന്നും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാറിനില്‍ക്കണം.സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പരത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ 12 ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ആഭ്യന്തര ടെര്‍മിനലില്‍ ആരോഗ്യവകുപ്പിന്റെ അഞ്ച് കൗണ്ടറുകളും സജ്ജമാണ്. വടക്കേ ഇന്ത്യയില്‍ രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കും. അനാവശ്യമായ ആശുപത്രി സന്ദര്‍ശനനങ്ങള്‍ ഒഴിവാക്കണം. മാളുകള്‍, തിയേറ്ററുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഈ ദിവസങ്ങളില്‍ കഴിവതും ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

logo
The Cue
www.thecue.in