എറണാകുളത്ത് മൂന്ന് വയസ്സുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു ; നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ 

എറണാകുളത്ത് മൂന്ന് വയസ്സുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു ; നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ 

Published on

എറണാകുളത്ത് മൂന്ന് വയസ്സുള്ള കുഞ്ഞിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് മാര്‍ച്ച് 7 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കുടുംബത്തിലെ കുട്ടിയിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ദുബായില്‍ നിന്നുള്ള ഇകെ-503 വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്.

 എറണാകുളത്ത് മൂന്ന് വയസ്സുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു ; നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ 
കൊവിഡ്19: രോഗലക്ഷണങ്ങള്‍ പ്രകടമാകുക 14 ദിവസത്തിനുള്ളില്‍; പ്രതിരോധം പ്രധാനം

നെടുമ്പാശ്ശേരിയിലെ പരിശോധനയില്‍ തന്നെ കുഞ്ഞിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് കുടുംബത്തെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ശേഷം ശരീര സ്രവങ്ങളുടെ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. ഈ കുടുംബത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്നവരെ കണ്ടെത്താനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചിരിക്കുകയാണ്. ഇതോടെ കേരളത്തില്‍ കൊറോണ രോഗികളുടെ എണ്ണം ആറായി.

 എറണാകുളത്ത് മൂന്ന് വയസ്സുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു ; നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ 
‘ഇറ്റലിയില്‍ നിന്നെന്ന് മറച്ചുവെച്ചില്ല,സ്വമേധയാ ആശുപത്രിയിലെത്തി, പള്ളിയിലോ തിയേറ്ററിലോ പോയിട്ടില്ലെന്നും കൊറോണ സ്ഥിരീകരിച്ച യുവാവ് 

പത്തനംതിട്ടയിലെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ മൂന്ന് പേര്‍ ഇറ്റലിയില്‍ നിന്ന് എത്തിയവരാണ്. എറണാകുളത്ത് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 0484 2368802 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. 1056 ആണ് ടോള്‍ ഫ്രീ നമ്പര്‍. പരിഭ്രാന്തരാകേണ്ടെന്നും ജാഗ്രതപാലിച്ചാല്‍ മതിയെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.

logo
The Cue
www.thecue.in